Sunday, April 21st, 2019

കുട്ടികളുടെ വസ്ത്ര നിര്‍മാണത്തില്‍ രാസവസ്തുക്കളുടെ അളവ് നിയന്ത്രിച്ചു

വസ്ത്ര നിര്‍മാണത്തിലെ രാസ വസ്തുക്കളുടെ അളവും ഗുണനിലവാരവും പരിശോധിക്കണമെന്നും അവ നിയന്ത്രിക്കുമെന്നും ഇന്തോനേഷ്യന്‍ സര്‍ക്കാര്‍. കുട്ടികളുടെ വസ്ത്ര നിര്‍മാണത്തിലാണ് ഈ ഉത്തരവ് ബാധകമാവുക. ഫെബ്രുവരി 6മുതല്‍ ഈ നിയമം ഇന്തോനേഷ്യയില്‍ പ്രാബല്യത്തില്‍ വന്നു. പല കമ്പനികളും കുട്ടികളുടെ വസ്ത്ര നിര്‍മാണത്തിന് പ്രത്യേകിച്ച് നിറങ്ങളുള്ള വ്‌സത്രങ്ങള്‍ക്ക് വ്യാപകമായ തോതില്‍ രാസ വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞതും ഇവയുടെ അമിത ഉപയോഗവും കുട്ടികള്‍ക്ക് ത്വഗ് രോഗങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ജനനം മുതല്‍ … Continue reading "കുട്ടികളുടെ വസ്ത്ര നിര്‍മാണത്തില്‍ രാസവസ്തുക്കളുടെ അളവ് നിയന്ത്രിച്ചു"

Published On:Apr 11, 2013 | 11:00 am

വസ്ത്ര നിര്‍മാണത്തിലെ രാസ വസ്തുക്കളുടെ അളവും ഗുണനിലവാരവും പരിശോധിക്കണമെന്നും അവ നിയന്ത്രിക്കുമെന്നും ഇന്തോനേഷ്യന്‍ സര്‍ക്കാര്‍. കുട്ടികളുടെ വസ്ത്ര നിര്‍മാണത്തിലാണ് ഈ ഉത്തരവ് ബാധകമാവുക. ഫെബ്രുവരി 6മുതല്‍ ഈ നിയമം ഇന്തോനേഷ്യയില്‍ പ്രാബല്യത്തില്‍ വന്നു. പല കമ്പനികളും കുട്ടികളുടെ വസ്ത്ര നിര്‍മാണത്തിന് പ്രത്യേകിച്ച് നിറങ്ങളുള്ള വ്‌സത്രങ്ങള്‍ക്ക് വ്യാപകമായ തോതില്‍ രാസ വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞതും ഇവയുടെ അമിത ഉപയോഗവും കുട്ടികള്‍ക്ക് ത്വഗ് രോഗങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ജനനം മുതല്‍ 36 മാസം പ്രായമുള്ള കുട്ടികളുടെ വസ്ത്ര നിര്‍മാണത്തിലാണ് നിയമം കര്‍ശനമാക്കുന്നത്.യന്ത്രത്തില്‍ നിര്‍മിക്കുന്ന വസ്ത്രങ്ങള്‍ക്ക് മാത്രമാല്ല കൈകൊണ്ട് തുന്നി വിപണികളില്‍ വില്‍ക്കുന്ന കുട്ടിതൊപ്പി, ചൂടുകുപ്പായം പോലുള്ള വസ്ത്രങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.
ഇതു പ്രകാരം രാജ്യത്ത് വസ്ത്രം ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ അംഗീകൃത ഏജന്‍സിയെ കൊണ്ട് വസ്ത്രത്തിലെ രാസ വസ്തുക്കളുടെ അളവ് പരിശോധന നടത്തി കുട്ടികളുടെ ശരീരത്തിന് ദോഷകരമല്ലെന്ന് ഉറപ്പ് വരുത്തുന്ന സര്‍ട്ടി ഫിക്കറ്റ് വാങ്ങണം. എങ്കില്‍ മാത്രമെ അത്തരം ബ്രാന്റുകളുടെ തുണിത്തരങ്ങള്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ വില്‍ക്കാന്‍ അനുവദിക്കുകയുള്ളൂ.
രാജ്യത്ത് ആരോഗ്യമുള്ള കുട്ടികളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് ഇന്തോനേഷ്യന്‍ സര്‍ക്കാറിന്റെ പുതിയ നീക്കം.

LIVE NEWS - ONLINE

  • 1
    9 hours ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 2
    11 hours ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 3
    13 hours ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 4
    13 hours ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 5
    17 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 6
    17 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 7
    18 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 8
    18 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 9
    18 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു