Wednesday, February 20th, 2019

കിളിരൂര്‍ കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി : കിളിരൂര്‍ കേസില്‍ സി ബി ഐ തുടരന്വേഷണം നടത്തേണ്ടെന്ന് ഹൈക്കോടതി. പ്രസവശേഷം ശാരി മരിക്കാനുണ്ടായ സാഹചര്യം ദുരൂഹമാണെന്നും അതുകൊണ്ട് കേസ് തുടരന്വേഷണിക്കണമെന്നും ആവശ്യപ്പെട്ട് പീഡനത്തിനരയായി കൊല്ലപ്പെട്ട ശാരിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. തുടരന്വേഷണ ആവശ്യം തള്ളിയ തിരുവനന്തപുരം പ്രത്യേക സി ബി ഐ കോടതി വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടുപോകാനുള്ള ശാരിയുടെ മാതാപിതാക്കളുടെ നീക്കം സംശയകരമാണെന്ന് ഹരജി തള്ളിക്കൊണ്ട് കോടതി അഭിപ്രായപ്പെട്ടു. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ … Continue reading "കിളിരൂര്‍ കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി"

Published On:Feb 27, 2012 | 6:49 am

കൊച്ചി : കിളിരൂര്‍ കേസില്‍ സി ബി ഐ തുടരന്വേഷണം നടത്തേണ്ടെന്ന് ഹൈക്കോടതി. പ്രസവശേഷം ശാരി മരിക്കാനുണ്ടായ സാഹചര്യം ദുരൂഹമാണെന്നും അതുകൊണ്ട് കേസ് തുടരന്വേഷണിക്കണമെന്നും ആവശ്യപ്പെട്ട് പീഡനത്തിനരയായി കൊല്ലപ്പെട്ട ശാരിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. തുടരന്വേഷണ ആവശ്യം തള്ളിയ തിരുവനന്തപുരം പ്രത്യേക സി ബി ഐ കോടതി വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു.
വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടുപോകാനുള്ള ശാരിയുടെ മാതാപിതാക്കളുടെ നീക്കം സംശയകരമാണെന്ന് ഹരജി തള്ളിക്കൊണ്ട് കോടതി അഭിപ്രായപ്പെട്ടു. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ തുടരന്വേഷണത്തിന് ഉത്തരവിടാനാകൂ. വൈദ്യശാസ്ത്രരംഗത്തെ പിഴവുകളെക്കുറിച്ച് സൂക്ഷ്മമായ നിരീക്ഷണമാണ് നടത്തിയിട്ടുള്ളതെന്നും ഇക്കാര്യം ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് സി ബി ഐ കോടതി തുടരന്വേഷണ ആവശ്യം തള്ളിയതെന്നും കോടതി വ്യക്തമാക്കി.
കിളിരൂര്‍ സ്വദേശിയായ ശാരി എസ് നായര്‍ എന്ന പെണ്‍കുട്ടിയെ സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വ്യാമോഹിപ്പിച്ച് പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    5 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    6 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    9 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    9 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    12 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    13 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    13 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു