Saturday, February 23rd, 2019

കാസര്‍ഗോഡ്‌ സംഘര്‍ഷ നിഴലിലേക്ക്‌: പോലീസ്‌ കേന്ദ്രങ്ങളിലും ആശങ്ക

കാസര്‍ഗോഡ്‌: ജില്ല സംഘര്‍ഷ നിഴലിലേക്ക്‌ നീങ്ങുന്നു. പോലീസും ആശങ്കയിലാണ്‌. ഇന്നലെ മീപ്പുഗിരി സ്വദേശിയായ യുവാവിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തിയതാണ്‌ ജില്ലയില്‍ സംഘര്‍ഷത്തിലേക്ക്‌ വഴി തുറന്നത്‌. ജില്ലയിലെ ക്രമസമാധാനന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്‌ എസ്‌പി യുടെ നേതൃത്വത്തില്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്‌തു. റസിഡന്റ്‌സ്‌ സോസിയേഷനുകള്‍ രൂപപ്പെടുത്തി പരസ്‌പരം മതസൗഹാര്‍ദ സന്ദേശമുയര്‍ത്തിയുള്ള കൂട്ടായ്‌മകള്‍ സംഘടിപ്പിച്ചിരുന്നു. റസി. അസോസിയേഷന്‌ പുറമേ കുട്ടികളില്‍ ഉണ്ടാകുന്ന വര്‍ഗീയത ഇല്ലാതാക്കുന്നിതിന്‌ “പൊന്‍പുലരി” എന്ന പദ്ധതിയും ആവിഷ്‌കരിച്ചിരുന്നു. ഈ പദ്ധതിയെ ആഭ്യന്തര വകപ്പ്‌ സംസ്‌ഥാന തലത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുമുണ്ട്‌. … Continue reading "കാസര്‍ഗോഡ്‌ സംഘര്‍ഷ നിഴലിലേക്ക്‌: പോലീസ്‌ കേന്ദ്രങ്ങളിലും ആശങ്ക"

Published On:Jul 9, 2013 | 11:22 am

കാസര്‍ഗോഡ്‌: ജില്ല സംഘര്‍ഷ നിഴലിലേക്ക്‌ നീങ്ങുന്നു. പോലീസും ആശങ്കയിലാണ്‌. ഇന്നലെ മീപ്പുഗിരി സ്വദേശിയായ യുവാവിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തിയതാണ്‌ ജില്ലയില്‍ സംഘര്‍ഷത്തിലേക്ക്‌ വഴി തുറന്നത്‌. ജില്ലയിലെ ക്രമസമാധാനന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്‌ എസ്‌പി യുടെ നേതൃത്വത്തില്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്‌തു. റസിഡന്റ്‌സ്‌ സോസിയേഷനുകള്‍ രൂപപ്പെടുത്തി പരസ്‌പരം മതസൗഹാര്‍ദ സന്ദേശമുയര്‍ത്തിയുള്ള കൂട്ടായ്‌മകള്‍ സംഘടിപ്പിച്ചിരുന്നു. റസി. അസോസിയേഷന്‌ പുറമേ കുട്ടികളില്‍ ഉണ്ടാകുന്ന വര്‍ഗീയത ഇല്ലാതാക്കുന്നിതിന്‌ “പൊന്‍പുലരി” എന്ന പദ്ധതിയും ആവിഷ്‌കരിച്ചിരുന്നു. ഈ പദ്ധതിയെ ആഭ്യന്തര വകപ്പ്‌ സംസ്‌ഥാന തലത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുമുണ്ട്‌.
രണ്ടു വര്‍ഷം മുമ്പ്‌ കാസര്‍ഗോഡുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ നിരവധി മരണങ്ങളുണ്ടായിരുന്നു. മുന്‍ ജില്ലാ പോലീസ്‌ ചീഫ്‌ സുരേന്ദ്രന്‍ ചുമതലയേറ്റതിനു ശേഷം ജില്ലയില്‍ ഹര്‍ത്താലകള്‍ക്കും നിയന്ത്രണമേര്‍പെടുത്തിയിരുന്നു. ഇത്‌ വ്യാപാരികളടക്കമുള്ളവരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിനിടയിലാണ്‌ എസ്‌.പി.ക്ക്‌ സ്‌ഥാനമാറ്റമുണ്ടായത്‌.

LIVE NEWS - ONLINE

  • 1
    3 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    4 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    5 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    6 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    7 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    9 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    10 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    11 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    11 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം