Saturday, February 23rd, 2019

കാസര്‍കോട് സ്വദേശികളില്‍ നിന്ന് 4 കിലോ സ്വര്‍ണവും ഡോളറും പിടികൂടി

കൊച്ചി : ദുബായില്‍ നിന്നെത്തിയ കാസര്‍കോചട് സ്വദേശികളില്‍ നിന്ന് 84 ലക്ഷം രൂപ വിലവരുന്ന മൂന്നു കിലോ സ്വര്‍ണവും 4,500 അമേരിക്കന്‍ ഡോളറും പിടികൂടി. കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് കള്ളക്കടത്ത് വേട്ട നടത്തിയത്. കാസര്‍കോട് സ്വദേശികളായ അബ്ബാസ് അബ്ദുള്‍ റൗഫ്, സെയ്ത് മുഹമ്മദ് ജംഷീര്‍ എന്നിവരാണ് പിടിയിലായത്. ദുബായില്‍ നിന്നു വെള്ളിയാഴ്ച രാവിലെ 8.30ന് എത്തിയ ഫ്‌ളൈറ്റിലാണ് അബ്ദുള്‍ റൗഫ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. പുലര്‍ച്ചെ 4.30നാണ് ജംഷീര്‍ എത്തിയത്. കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് സോക്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു … Continue reading "കാസര്‍കോട് സ്വദേശികളില്‍ നിന്ന് 4 കിലോ സ്വര്‍ണവും ഡോളറും പിടികൂടി"

Published On:Jul 12, 2013 | 12:50 pm

കൊച്ചി : ദുബായില്‍ നിന്നെത്തിയ കാസര്‍കോചട് സ്വദേശികളില്‍ നിന്ന് 84 ലക്ഷം രൂപ വിലവരുന്ന മൂന്നു കിലോ സ്വര്‍ണവും 4,500 അമേരിക്കന്‍ ഡോളറും പിടികൂടി. കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് കള്ളക്കടത്ത് വേട്ട നടത്തിയത്. കാസര്‍കോട് സ്വദേശികളായ അബ്ബാസ് അബ്ദുള്‍ റൗഫ്, സെയ്ത് മുഹമ്മദ് ജംഷീര്‍ എന്നിവരാണ് പിടിയിലായത്. ദുബായില്‍ നിന്നു വെള്ളിയാഴ്ച രാവിലെ 8.30ന് എത്തിയ ഫ്‌ളൈറ്റിലാണ് അബ്ദുള്‍ റൗഫ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. പുലര്‍ച്ചെ 4.30നാണ് ജംഷീര്‍ എത്തിയത്. കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് സോക്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ജംഷീറില്‍ നിന്ന് ഡോളറിനു പുറമെ ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. ഗ്രീന്‍ ചാനലില്‍ കൂടി പുറത്തുവന്ന ഇവരുടെ ബാഗ് ഗേറ്റില്‍ വച്ച് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് സ്വര്‍ണവും ഡോളറും കണ്ടെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കി.

LIVE NEWS - ONLINE

  • 1
    11 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    12 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    13 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    15 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    16 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    17 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    18 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    20 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    20 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം