Friday, November 16th, 2018

കാസര്‍കോട് കോണ്‍ട്രാക്ടറുടെ വീടിന് നേരെ വീണ്ടും വെടിവെപ്പ്

കാസര്‍കോട് : ബേവിഞ്ചയിലെ പി ഡബ്ല്യു ഡി കരാറുകാരന്റെ വീടിന് നേരെ വീണ്ടും അധോലോക സംഘത്തിന്റെ വെടിവെപ്പ്. ബേവിഞ്ചയിലെ പി ഡബ്ല്യു ഡി കരാറുകാരന്‍ എം ടി മുഹമ്മദ്കുഞ്ഞിഹാജിയുടെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ 5 മണിയോടെ രണ്ട് റൗണ്ട് വെടിയുതിര്‍ത്തത്. വെടിവെപ്പ് നടക്കുമ്പോള്‍ മുഹമ്മദ്കുഞ്ഞി നിസ്‌കാരത്തിനായി പള്ളിയില്‍ പോയിരുന്നു. ഭാര്യയും മരുമകളുമാണ് വീട്ടിലുണ്ടായിരുന്നത്. സിറ്റൗട്ടിലെ ജനല്‍ ഗ്ലാസിനും താഴെ ചുമരിലുമാണ് വെടിയേറ്റത്. വീട്ടുകാര്‍ നോക്കിയപ്പോള്‍ ഗേറ്റിന് സമീപത്ത് നിന്നും ബൈക്കില്‍ രണ്ടുപേര്‍ ഓടിപ്പോകുന്നത് കണ്ടിരുന്നു. 2010 … Continue reading "കാസര്‍കോട് കോണ്‍ട്രാക്ടറുടെ വീടിന് നേരെ വീണ്ടും വെടിവെപ്പ്"

Published On:Jul 18, 2013 | 12:12 pm

KGD-SHOOTINGകാസര്‍കോട് : ബേവിഞ്ചയിലെ പി ഡബ്ല്യു ഡി കരാറുകാരന്റെ വീടിന് നേരെ വീണ്ടും അധോലോക സംഘത്തിന്റെ വെടിവെപ്പ്. ബേവിഞ്ചയിലെ പി ഡബ്ല്യു ഡി കരാറുകാരന്‍ എം ടി മുഹമ്മദ്കുഞ്ഞിഹാജിയുടെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ 5 മണിയോടെ രണ്ട് റൗണ്ട് വെടിയുതിര്‍ത്തത്. വെടിവെപ്പ് നടക്കുമ്പോള്‍ മുഹമ്മദ്കുഞ്ഞി നിസ്‌കാരത്തിനായി പള്ളിയില്‍ പോയിരുന്നു. ഭാര്യയും മരുമകളുമാണ് വീട്ടിലുണ്ടായിരുന്നത്.
സിറ്റൗട്ടിലെ ജനല്‍ ഗ്ലാസിനും താഴെ ചുമരിലുമാണ് വെടിയേറ്റത്. വീട്ടുകാര്‍ നോക്കിയപ്പോള്‍ ഗേറ്റിന് സമീപത്ത് നിന്നും ബൈക്കില്‍ രണ്ടുപേര്‍ ഓടിപ്പോകുന്നത് കണ്ടിരുന്നു.
2010 ജൂണ്‍ 25ന് രാത്രി എട്ട് മണിക്ക് മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ വെടിവെപ്പ് നടന്നിരുന്നു. അന്ന് വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും സിറ്റൗട്ടിലെ കസേരയിലുമാണ് വെടിയേറ്റത്. അന്ന് മൂന്ന് റൗണ്ട് വെടിയുതിര്‍ത്തിരുന്നു. അന്നത്തെ സംഭവത്തില്‍ മംഗലാപുരം കേന്ദ്രമായുള്ള അധോലോക സംഘമാണ് പ്രവര്‍ത്തിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വെടിവെപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് മുഹമ്മദ്കുഞ്ഞിയെ ദുബൈയില്‍ നിന്നും പലതവണ ഫോണില്‍ വിളിച്ച് അധോലോക സംഘത്തില്‍പെട്ടവര്‍ 50 കോടി രൂപ ആവശ്യപ്പെട്ടിരുന്നത്രെ. ഇത് നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് വെടിവെപ്പ് നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

LIVE NEWS - ONLINE

  • 1
    1 hour ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    3 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    3 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    6 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    9 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    10 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    11 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    11 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    11 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം