Thursday, April 18th, 2019

കാര്‍ത്തികേയനെ മാറ്റരുത് : കെ മുരളീധരന്‍

കോഴിക്കോട് : ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കാന്‍ ജി കാര്‍ത്തികേയനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നിറക്കി മന്ത്രിയാക്കുന്നത് സുഖകരമല്ലെന്ന് കെ മുരളീധരന്‍ എം എല്‍ എ. കോണ്‍ഗ്രസിന്റെ അനുയായി എന്ന നിലക്ക് കെ പി സി സി തീരുമാനം അംഗീകരിക്കാം. എന്നാല്‍ കെ പി സി സി എക്‌സിക്യുട്ടീവ് യോഗത്തിലോ നേതൃയോഗത്തിലോ ഇങ്ങനെ ഒരു ഫോര്‍മുല വന്നിട്ടില്ലെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഹൈക്കമാന്റിന് എന്തുവേണമെങ്കിലും തീരുമാനിക്കാം. മന്ത്രിസഭയില്‍ മൊത്തത്തില്‍ അഴിച്ചുപണി നടത്തുമ്പോള്‍ സീനിയര്‍ അംഗം എന്ന നിലക്ക് കാര്‍ത്തികേയന്‍ മന്ത്രിസഭയുടെ … Continue reading "കാര്‍ത്തികേയനെ മാറ്റരുത് : കെ മുരളീധരന്‍"

Published On:Apr 6, 2012 | 7:41 am

കോഴിക്കോട് : ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കാന്‍ ജി കാര്‍ത്തികേയനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നിറക്കി മന്ത്രിയാക്കുന്നത് സുഖകരമല്ലെന്ന് കെ മുരളീധരന്‍ എം എല്‍ എ. കോണ്‍ഗ്രസിന്റെ അനുയായി എന്ന നിലക്ക് കെ പി സി സി തീരുമാനം അംഗീകരിക്കാം. എന്നാല്‍ കെ പി സി സി എക്‌സിക്യുട്ടീവ് യോഗത്തിലോ നേതൃയോഗത്തിലോ ഇങ്ങനെ ഒരു ഫോര്‍മുല വന്നിട്ടില്ലെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഹൈക്കമാന്റിന് എന്തുവേണമെങ്കിലും തീരുമാനിക്കാം. മന്ത്രിസഭയില്‍ മൊത്തത്തില്‍ അഴിച്ചുപണി നടത്തുമ്പോള്‍ സീനിയര്‍ അംഗം എന്ന നിലക്ക് കാര്‍ത്തികേയന്‍ മന്ത്രിസഭയുടെ ഭാഗമാവുന്നത് നല്ലതാണെങ്കിലും ഫോര്‍മുലയുടെ ഭാഗമായി അദ്ദേഹത്തെ മന്ത്രിയാക്കുന്നതിനോട് യോജിപ്പില്ലെന്നും മുരളി പറഞ്ഞു. മന്ത്രിസഭയില്‍ ഇപ്പോള്‍ അഴിച്ചുപണി നടത്തുന്നത് ഗുണകരമല്ല. സ്പീക്കറുമായി ചര്‍ച്ച നടത്തിയ കാര്യം ഉമ്മന്‍ചാണ്ടി പറഞ്ഞില്ലെന്നും കെ.പി.സി.സി യോഗത്തില്‍ ഇക്കാര്യം മറച്ചുവെച്ചത് ശരിയായില്ലെന്നും മുരളീധരന്‍ തുടര്‍ന്ന് പറഞ്ഞു.
അതേ സമയം സ്പീക്കര്‍ സ്ഥാനത്തു നിന്നും ജി.കാര്‍ത്തികേയനെ മാറ്റരുതെന്ന കെ. മുരളീധരന്റെ നിലപാട് കോണ്‍ഗ്രസിന്റെ ഫോര്‍മുല പ്രതിസന്ധിയിലാക്കും. ഇതു സംബന്ധിച്ച് കോണ്‍ഗ്രസിലും അഭിപ്രായ സമന്വയമില്ലെന്നാണ് നേതാക്കളുടെ പ്രതികരണത്തില്‍ നിന്നും മനസിലാവുന്നത്.
ലീഗിന്റെ അഞ്ചാംമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ക്ക് തൃപ്തികരമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവിയും പറഞ്ഞു. ലീഗിന്റെ അഞ്ചാംമന്ത്രിയെ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ എല്ലാം ശരിയല്ല. ലീഗുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമെ തീരുമാനമുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെയ്യാറ്റിന്‍ കരയില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കമില്ലെന്നും യു ഡി എഫ് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു.
അതിനിടെ പ്രശ്‌ന പരിഹാരത്തിനായി കോണ്‍ഗ്രസ് ഉണ്ടാക്കിയെന്ന് പറയപ്പെടുന്ന ഫോര്‍മുലയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ഇന്ന് ഉച്ചതിരിഞ്ഞ് ലീഗ് യോഗം ചേരുന്നുണ്ട്. നാല് മന്ത്രിയും സ്പീക്കറും എന്ന കാര്യവും ലീഗ് ചര്‍ച്ചചെയ്യും.

LIVE NEWS - ONLINE

  • 1
    5 hours ago

    എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി

  • 2
    6 hours ago

    മോദിയുടെ വാഗ്ദാനങ്ങള്‍ ഉള്ള് പൊള്ളയായ മുളപോലെയാണെന്ന് നവജ്യോത് സിങ് സിദ്ദു

  • 3
    9 hours ago

    വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

  • 4
    10 hours ago

    രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

  • 5
    10 hours ago

    ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

  • 6
    12 hours ago

    സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

  • 7
    12 hours ago

    പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

  • 8
    12 hours ago

    പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

  • 9
    12 hours ago

    മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്