Monday, August 26th, 2019

കാരായി രാജനെ തലശ്ശേരി കോടതിയില്‍ ഹാജരാക്കിയില്ല

തലശ്ശേരി : ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 12-ം പ്രതിയായ സി.പി.എം ജില്ലാ സിക്രട്ടറിയേറ്റംഗെ കാരായി രാജനെ കോടതിയില്‍ ഹാജരാക്കുന്നത് മാറ്റി. കേസ് പരിഗണിക്കുന്ന അസിസ്റ്റന്റ് സെഷന്‍സ് കോടതിയാണ് കാരായി രാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട് നല്‍കിയത്. ഫസല്‍ വധക്കേസില്‍ സി.ബി.ഐ കോടതിയില്‍ ഹാജരായ രാജനെ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലും പ്രതിയാണെന്ന് കണ്ട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയാണ് വടകര കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പിന്നീട് പോലീസ് കസ്റ്റഡിയിലായിരുന്ന രാജന് സി.ബി.ഐ കോടതിയുടെ അനുമതി ലഭിക്കാത്തതാണ് … Continue reading "കാരായി രാജനെ തലശ്ശേരി കോടതിയില്‍ ഹാജരാക്കിയില്ല"

Published On:Jul 16, 2012 | 8:01 am

തലശ്ശേരി : ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 12-ം പ്രതിയായ സി.പി.എം ജില്ലാ സിക്രട്ടറിയേറ്റംഗെ കാരായി രാജനെ കോടതിയില്‍ ഹാജരാക്കുന്നത് മാറ്റി. കേസ് പരിഗണിക്കുന്ന അസിസ്റ്റന്റ് സെഷന്‍സ് കോടതിയാണ് കാരായി രാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട് നല്‍കിയത്.

ഫസല്‍ വധക്കേസില്‍ സി.ബി.ഐ കോടതിയില്‍ ഹാജരായ രാജനെ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലും പ്രതിയാണെന്ന് കണ്ട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയാണ് വടകര കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പിന്നീട് പോലീസ് കസ്റ്റഡിയിലായിരുന്ന രാജന് സി.ബി.ഐ കോടതിയുടെ അനുമതി ലഭിക്കാത്തതാണ് ഇന്ന് തലശ്ശേരി കോടതിയില്‍ ഹാജരാകാതിരിക്കാന്‍ കാരണം. വടകര കോടതിയില്‍ ഹാജരാക്കിയ രാജനെ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് തിരിച്ചയക്കുകയായിരുന്നു. കേസ് അടുത്തമാസം 18ലേക്ക് മാറ്റി.

LIVE NEWS - ONLINE

  • 1
    2 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    2 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    2 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    2 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    3 hours ago

    കറുപ്പിനഴക്…

  • 6
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    4 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    4 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം