Saturday, January 19th, 2019

കാമ്പസ്സിന്റെ കഥ പറഞ്ഞ് ‘പേട്ട’

രജനി മാസിനുവേണ്ടിയുള്ള വെറും തട്ടുപൊളിപ്പന്‍ കഥയല്ല കാര്‍ത്തിക് സുബ്ബരാജിന് പറയാനുള്ളത്.

Published On:Jan 11, 2019 | 9:00 am

രണ്ടര മണിക്കൂറിലധികം നീളുന്ന രജനി വിളയാട്ടം അതാണ് പേട്ട. ‘രജനിഫൈഡ്’ ആകാന്‍ തയ്യാറായെത്തുന്ന ആരാധകരെ ഒട്ടും നിരാശപ്പെടുത്തില്ല ഈ ചിത്രം. ചെന്നൈയിലെ ഒരു കോളേജ് ഹോസ്റ്റലില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ ആരംഭിക്കുന്ന ചിത്രം ഒരു ഫ്‌ളാഷ്ബാക്ക് യാത്രയാണ്. ചെന്നൈയിലെ ഒരു പ്രമുഖ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ താത്കാലിക വാര്‍ഡന്‍ ഒഴിവിലേക്ക് മന്ത്രിയുടെ ശുപാര്‍ശയില്‍ എത്തുകയാണ് കാളി (രജനികാന്ത്). റാഗിംങ്ങും പണത്തിന്റെ തേര്‍വാഴ്ചയും നടക്കുന്ന ഹോസ്റ്റല്‍ പെട്ടെന്നു തന്നെ കാളിയുടെ നിയന്ത്രണത്തിലാകുന്നു. വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരനായി മാറുന്ന കാളി കുറച്ച് വില്ലന്‍ വിദ്യാര്‍ത്ഥികളുടെ കണ്ണിലെ കരടായി മാറുന്നു. കോളേജ് കാമ്പസിലും ഹോസ്റ്റലിലുമായി ചുറ്റിത്തിരിയുന്ന കഥ ആദ്യ പകുതി അവസാനിക്കുന്നതോടെ പുതിയ ട്രാക്ക് പിടിക്കും. പിന്നെ കഥ പേട്ടയുടേതാണ്. പേട്ട എങ്ങനെ കാളിയെന്ന ഹോസ്റ്റല്‍ വാര്‍ഡനായെന്ന് രണ്ടാം ഭാഗം പറയും. വിജയ് സേതുപതി, ശശികുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി എന്നിവര്‍ കൂടിയെത്തുന്ന രണ്ടാം പകുതിയില്‍ ചിത്രം ‘മരണമാസി’ലേക്ക് ഉയരുന്നു. രജനി മാസിനുവേണ്ടിയുള്ള വെറും തട്ടുപൊളിപ്പന്‍ കഥയല്ല കാര്‍ത്തിക് സുബ്ബരാജിന് പറയാനുള്ളത്.

LIVE NEWS - ONLINE

  • 1
    30 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    41 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    5 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം