Sunday, January 20th, 2019

കാമുകന്‍ ജിയാഖാനെ പീഡിപ്പിച്ചിരുന്നു

മുംബൈ: കാമുകന്‍ സൂരജ്‌ പഞ്ചോലി തന്നെ ശാരീരികമായും മാനസികമയും പീഡിപ്പിച്ചിരുന്നു എന്ന്‌ നടി ജിയാഖാന്റെ ആത്മഹത്യാക്കുറിപ്പില്‍. എന്നെ നീ വിശ്വസിക്കുകയോ, സ്‌നേഹിക്കുകയോ ചെയ്‌തില്ല. നീയെന്നെ നശിപ്പിച്ചു, അബോര്‍ഷന്‌ പോലും എന്നെ നിര്‍ബന്ധിച്ചു എന്നിങ്ങനെ കുറിപ്പില്‍ ജിയാഖാന്റെ വാക്കുകള്‍. കാമുകന്‍ സൂരജുമായുള്ള ബന്ധം തകര്‍ന്നതാണ്‌ ജിയാഖാന്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ്‌ കുറിപ്പിലൂടെ പുറത്തുവന്നത്‌. ആത്മഹത്യ ചെയ്‌തതിന്‌ തലേരാത്രിയിലും ജിയ സൂരജിന്‌ എസ്‌ എം എസുകള്‍ അയച്ചതായി പോലീസ്‌ പറയുന്നുണ്ട്‌. സൂരജ്‌ തിരിച്ചും ജിയയ്‌ക്ക്‌ മെസേജുകള്‍ അയച്ചിരുന്നത്രേ. ജിയയുടെ മരണത്തിന്‌ … Continue reading "കാമുകന്‍ ജിയാഖാനെ പീഡിപ്പിച്ചിരുന്നു"

Published On:Jun 10, 2013 | 1:32 pm

മുംബൈ: കാമുകന്‍ സൂരജ്‌ പഞ്ചോലി തന്നെ ശാരീരികമായും മാനസികമയും പീഡിപ്പിച്ചിരുന്നു എന്ന്‌ നടി ജിയാഖാന്റെ ആത്മഹത്യാക്കുറിപ്പില്‍. എന്നെ നീ വിശ്വസിക്കുകയോ, സ്‌നേഹിക്കുകയോ ചെയ്‌തില്ല. നീയെന്നെ നശിപ്പിച്ചു, അബോര്‍ഷന്‌ പോലും എന്നെ നിര്‍ബന്ധിച്ചു എന്നിങ്ങനെ കുറിപ്പില്‍ ജിയാഖാന്റെ വാക്കുകള്‍. കാമുകന്‍ സൂരജുമായുള്ള ബന്ധം തകര്‍ന്നതാണ്‌ ജിയാഖാന്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ്‌ കുറിപ്പിലൂടെ പുറത്തുവന്നത്‌. ആത്മഹത്യ ചെയ്‌തതിന്‌ തലേരാത്രിയിലും ജിയ സൂരജിന്‌ എസ്‌ എം എസുകള്‍ അയച്ചതായി പോലീസ്‌ പറയുന്നുണ്ട്‌. സൂരജ്‌ തിരിച്ചും ജിയയ്‌ക്ക്‌ മെസേജുകള്‍ അയച്ചിരുന്നത്രേ. ജിയയുടെ മരണത്തിന്‌ മറ്റ്‌ കാരണങ്ങളൊന്നും ഉണ്ടാകാനിടയില്ല എന്ന്‌ ബന്ധുക്കളും സിനിമാരംഗത്തെ സുഹൃത്തുക്കളും പോലിസിനെ അറിയിച്ചിരുന്നു. എന്റെ ജീവിതം നീ നശിപ്പിച്ചു. പത്ത്‌ ദിവസത്തോളമായി നിനക്കുവേണ്ടി ഞാന്‍ കാത്തിരുന്നു. എന്നാല്‍ നീയെന്നെ ചതിച്ചു. നമ്മുടെ കുഞ്ഞിനെ നിനക്കുവേണ്ടി ഞാന്‍ ഇല്ലാതാക്കി, അതെന്നെ എത്ര വേദനിപ്പിച്ചു എന്ന്‌ നിനക്കറിയുമോ എന്റെ ക്രിസ്‌മസ്‌, പിറന്നാള്‍ ആഘോഷങ്ങള്‍ നീ കാരണം ഇല്ലാതായി. വാലന്റൈന്‍ ഡേയ്‌ക്ക്‌ പോലും നീ എന്റെ അരികില്‍ വന്നില്ല’ എന്നിങ്ങനെയാണ്‌ കത്തിലെ വരികള്‍. സൂരജിന്റെ പരസ്‌ത്രീ ബന്ധമാണ്‌ ജിയ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്‌. 

LIVE NEWS - ONLINE

  • 1
    12 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    14 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    17 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    20 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    21 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    2 days ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    2 days ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം