Saturday, November 17th, 2018

കംഗാരുക്കളെ തോല്‍പ്പിച്ച് ഇന്ത്യയെ തുരത്തി ലങ്ക ഫൈനലിലേക്ക്

മെല്‍ബണ്‍ : ത്രിരാഷ്ട്ര ഏകദിന മത്സരത്തിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കക്ക് തകര്‍പ്പന്‍ ജയം. ലങ്കക്കെതിരെ 239 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ഓസ്‌ട്രേലിയ 229 റണ്‍സിന് ഓള്‍ ഔട്ട് ആയി. അതോടെ ഫൈനലിലേക്കെത്താമെന്ന ഇന്ത്യന്‍ മോഹവും അസ്തമിച്ചു. 74 റണ്‍സ് എടുത്ത ഡേവിഡ് ഹസ്സിയും 65 റണ്‍സെടുത്ത വാട്‌സണും മാത്രമാണ് ഓസ്‌ട്രേലിയന്‍ ടീമില്‍ മികച്ച പ്രകടനം നടത്താനായത്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും നല്ല സ്‌കോര്‍ പടുത്തുയര്‍ത്താന്‍ അവര്‍ക്കും കഴിഞ്ഞില്ല. അര്‍ധ സെഞ്ച്വറി നേടിയ സംഗക്കാരയുടെയും ചാന്ദിമലിന്റെയും തിരിമണ്ണെയുടെയും … Continue reading "കംഗാരുക്കളെ തോല്‍പ്പിച്ച് ഇന്ത്യയെ തുരത്തി ലങ്ക ഫൈനലിലേക്ക്"

Published On:Mar 2, 2012 | 5:00 am

മെല്‍ബണ്‍ : ത്രിരാഷ്ട്ര ഏകദിന മത്സരത്തിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കക്ക് തകര്‍പ്പന്‍ ജയം. ലങ്കക്കെതിരെ 239 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ഓസ്‌ട്രേലിയ 229 റണ്‍സിന് ഓള്‍ ഔട്ട് ആയി. അതോടെ ഫൈനലിലേക്കെത്താമെന്ന ഇന്ത്യന്‍ മോഹവും അസ്തമിച്ചു. 74 റണ്‍സ് എടുത്ത ഡേവിഡ് ഹസ്സിയും 65 റണ്‍സെടുത്ത വാട്‌സണും മാത്രമാണ് ഓസ്‌ട്രേലിയന്‍ ടീമില്‍ മികച്ച പ്രകടനം നടത്താനായത്.
ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും നല്ല സ്‌കോര്‍ പടുത്തുയര്‍ത്താന്‍ അവര്‍ക്കും കഴിഞ്ഞില്ല. അര്‍ധ സെഞ്ച്വറി നേടിയ സംഗക്കാരയുടെയും ചാന്ദിമലിന്റെയും തിരിമണ്ണെയുടെയും ബാറ്റിങ് മികവിലാണ് ലങ്ക 238 റണ്‍സെടുത്തത്.
ശ്രീലങ്കയോട് ഓസ്‌ട്രേലിയ തോറ്റതോടെ പരമ്പരയുടെ ഫൈനലില്‍ ഇടം നേടാനുള്ള ഇന്ത്യന്‍ പ്രതീക്ഷ ഏതാണ്ട് അസ്തമയമായി. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിംഗിന്റെ ചൂടറിഞ്ഞ ലസിത് മലിംഗ ഇന്നത്തെ മത്സരത്തില്‍ ഉജ്ജ്വലമായ ബൗളിംഗാണ് കാഴ്ച വെച്ചത്.

LIVE NEWS - ONLINE

  • 1
    4 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 2
    5 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 3
    12 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 4
    13 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 5
    18 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 6
    19 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 7
    20 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 8
    22 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 9
    1 day ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി