Tuesday, July 16th, 2019

കല്ല്യാശ്ശേരിയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു

കോഴിക്കോട് നിന്ന് ഭാരത് ഗ്യാസിന്റെ ഒഴിഞ്ഞ ടാങ്കറുമായി മംഗലാപുരത്തേക്ക് ഗ്യാസ് നിറക്കാനായി പോകവെയാണ് അപകടം.

Published On:Jul 12, 2018 | 10:27 am

കണ്ണൂര്‍: കല്യാശ്ശേരി സബ് റജിസ്ട്രാര്‍ ഓഫീസിന് സമീപം ദേശീയ പാതയില്‍ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കര്‍ പറമ്പിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 5നാണ് സംഭവം. കോഴിക്കോട് നിന്ന് ഭാരത് ഗ്യാസിന്റെ ഒഴിഞ്ഞ ടാങ്കറുമായി മംഗലാപുരത്തേക്ക് ഗ്യാസ് നിറക്കാനായി പോകവെയാണ് അപകടം. പൂര്‍ണ്ണമായും നിയന്ത്രണം വിട്ട ടാങ്കര്‍ വലത് ഭാഗത്തേക്ക് നീങ്ങി പറമ്പിലേക്ക് മറിയുകയായിരുന്നു. റോഡരികില്‍ ഹൈടെന്‍ഷന്‍ ലൈന്‍ കടന്നു പോകുന്നു പോകുന്ന രണ്ട് വൈദ്യുതി തൂണുകള്‍ക്കിടയിലൂടെ നീങ്ങിയാണ് ടാങ്കര്‍ പറമ്പിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു. കണ്ണപുരം പോലീസ് സ്ഥലത്തെത്തി ലോറി ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    9 mins ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    2 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    4 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    5 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    7 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    9 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    9 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    9 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    10 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍