Tuesday, July 23rd, 2019

കര്‍ഷക പ്രിയം ; സബ്‌സിഡി വിരുദ്ധം

ന്യൂഡല്‍ഹി : കാര്‍ഷികമേഖലക്കും ഗ്രാമീണമേഖലക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള 2012-13 സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റ് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. സബ്‌സിഡി വ്യാപകമായി വെട്ടിച്ചുരുക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചവരെ നിരാശരാക്കുന്നതായിരുന്നു ഇന്ന് അവതരിപ്പിച്ച ബജറ്റ്. ധനക്കമ്മി കുറക്കാനുള്ള ശ്രമമാണ് പ്രധാനമായും ധനമന്ത്രി ശ്രമിച്ചത്. പ്രതീക്ഷിച്ചതുപോലെ ആദായ നികുതി ഇളവ് പരിധി രണ്ട് ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഇത് 1.8 ലക്ഷം രൂപയായിരുന്നു. ഇത് മൂന്നു ലക്ഷം വരെയായി ഉയര്‍ത്തണമെന്നായിരുന്നു … Continue reading "കര്‍ഷക പ്രിയം ; സബ്‌സിഡി വിരുദ്ധം"

Published On:Mar 16, 2012 | 7:54 am

ന്യൂഡല്‍ഹി : കാര്‍ഷികമേഖലക്കും ഗ്രാമീണമേഖലക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള 2012-13 സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റ് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. സബ്‌സിഡി വ്യാപകമായി വെട്ടിച്ചുരുക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചവരെ നിരാശരാക്കുന്നതായിരുന്നു ഇന്ന് അവതരിപ്പിച്ച ബജറ്റ്. ധനക്കമ്മി കുറക്കാനുള്ള ശ്രമമാണ് പ്രധാനമായും ധനമന്ത്രി ശ്രമിച്ചത്.
പ്രതീക്ഷിച്ചതുപോലെ ആദായ നികുതി ഇളവ് പരിധി രണ്ട് ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഇത് 1.8 ലക്ഷം രൂപയായിരുന്നു. ഇത് മൂന്നു ലക്ഷം വരെയായി ഉയര്‍ത്തണമെന്നായിരുന്നു യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചിരുന്നത്. 20 ശതമാനം നികുതി വരുന്ന ഉയര്‍ന്ന പരിധി എട്ട് ലക്ഷത്തില്‍ നിന്ന് 10 ലക്ഷം രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. കോര്‍പറേറ്റ് നികുതി ഘടനയില്‍ മാറ്റം വരുത്തിയിട്ടില്ല. സേവന നികുതി കൂടുതല്‍ സേവനങ്ങള്‍ക്കായി വ്യാപിപ്പിച്ചു. സേവന നികുതി 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തിയിട്ടുമുണ്ട്.
കോടികളുടെ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നും ഇത് അഴിമതിയും പണപ്പെരുപ്പവും കുറയാന്‍ സഹായിക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.
നടപ്പുസാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ പ്രകടനം നിരാശാജനകമാണ്. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെയും ബാധിച്ചു. വ്യാവസായിക വളര്‍ച്ച കുറഞ്ഞതും തിരിച്ചടിയായി. രാജ്യം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണിതെന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു.

കള്ളപ്പണം തിരിച്ചു കൊണ്ടുവരും
കള്ളപ്പണം സംബന്ധിച്ച് ബജറ്റ് സമ്മേളനത്തില്‍ തന്നെ പാര്‍ലിമെന്റില്‍ ധവളപത്രം ഇറക്കും
സബ്‌സിഡി നിയന്ത്രിക്കും
എണ്ണ, മണ്ണെണ്ണ എന്നിവക്ക് സബ്‌സിഡി പണമായി നല്‍കും
സബ്‌സിഡി നേരിട്ട് ഉപഭോക്താവിന് എത്തിക്കും
സബ്‌സിഡി അഭ്യന്തര ഉല്‍പ്പാദനത്തിന്റെ രണ്ടു ശതമാനമായി നിയന്ത്രിക്കും
സബ്‌സിഡി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കും
ഈ വര്‍ഷം 2.7% വളര്‍ച്ച കൈവരിക്കും.2013ല്‍ ലക്ഷ്യമിടുന്നത് 7.85% വളര്‍ച്ച
കര്‍ഷകര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും പ്രയോജനം
ഓഹരിവിറ്റഴിച്ച് 30000കോടി സമാഹരിക്കും
എല്ലാ നികുതികള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കും
ഭക്ഷ്യസുരക്ഷാ ബില്‍ ഉടന്‍ നടപ്പാക്കും
കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം
ചില്ലറ മേഖലയില്‍ ചെറുകിട നിക്ഷേപകര്‍ക്ക് നികുതി ഇളവ്
10 ലക്ഷം രൂപയില്‍ താഴെ ഓഹരി നിക്ഷേപമുള്ള വ്യക്തികള്‍ക്ക് നികുതിയിളവ്
ഓഹരിയില്‍ 50,000 രൂപ വരെ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ്
ഓഹരി നിക്ഷേപകര്‍ക്ക് രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ്‌സ് സ്‌കീം
ചരക്ക് സേവന നികുതി ആഗസ്ത് മുതല്‍ നടപ്പിലാക്കും
അടിസ്ഥാന വികസനത്തിന് 60000കോടി രൂപയുടെ കടപ്പത്രം
വ്യോമഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യാന്‍ വിമാനകമ്പനികള്‍ക്ക് അനുമതി
വ്യോമയാന മേഖലയില്‍ വിദ്ശ നിക്ഷേപം പരിഗണിക്കും
പ്രത്യക്ഷ നികുതി കോഡ് നടപ്പിലാക്കുന്നത് നീട്ടിവെച്ചു
റോഡ് നിര്‍മാണ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം
ദേശീയ പാത അതോറിറ്റിക്കായി 10,000 കോടിയുടെ നികുതി ഇളവ് ബോണ്ട്
8800കി മി ദേശീയ പാതക്ക് നിര്‍മാണ അനുമതി
വിദേശികള്‍ക്ക് ബോണ്ടുകളില്‍ പണം നിക്ഷേപിക്കാം
ദേശീയ പാര്‍പ്പിട ഭേദഗതി ബില്‍ കൊണ്ടുവരും
ചെറുകിട ഭവനനിര്‍മാണ പദ്ധതിക്ക് വിദേശവായ്പ
കര്‍ഷകര്‍ക്ക് എ ടി എമ്മുകളില്‍ ഉപയോഗിക്കാന്‍ സ്മാര്‍ട്ട് കാര്‍ഡ്
കാര്‍ഷികവായ്പക്ക് 575000കോടിരൂപ
കാര്‍ഷിക സബിസിഡി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കും
കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഡാം പണിയാന്‍ പ്രത്യേക പദ്ധതി
സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 11937 കോടി രൂപ
25ലക്ഷം വരെയുള്ള ഭവനവായ്പകള്‍ക്ക് 1ശതമാനം പലിശ ഇളവ്
കര്‍ഷകര്‍ക്കുള്ള വായ്പാപലിശ ഇളവ് മൂന്നു ശതമാനമാക്കി
പൊതു വിതരണസംവിധാനം കമ്പ്യൂട്ടര്‍വല്‍ക്കരിക്കും
ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി വിഹിതം 20820കോടിയാക്കി വര്‍ധിപ്പിച്ചു
കേരളകാര്‍ഷിക സര്‍വകലാശാലക്ക് നൂറുകോടി
ഊര്‍ജ്ജ മേഖലയ്ക്ക് 10,000 കോടി
പ്രതിരോധ മേഖലക്ക് 1.95ലക്ഷം കോടി രൂപ
വനിതാസഹായസംഘങ്ങള്‍ക്ക് 3.5ലക്ഷം വരെ വായ്പ
ആദായ നികുതി
ആദായനികുതി പരിധി 1.8ലക്ഷത്തില്‍ നിന്ന് രണ്ടുലക്ഷമായി ഉയര്‍ത്തി
രണ്ടു മുതല്‍ 5ലക്ഷം വരെ പത്ത് ശതമാനം ആദായ നികുതി
10ലക്ഷം വരെ 20ശതമാനം
പത്തുലക്ഷത്തിനു മുകളില്‍ 30ശതമാനം
കോര്‍പ്പറേറ്റ് നികുതി ഘടനയില്‍ മാറ്റമില്ല
സിനിമാ വ്യവസായത്തിന് സേവന നികുതിയില്ല
സേവന നികുതി 12ശതമാനമാക്കി ഉയര്‍ത്തി. കൂടുതല്‍ മേഖലകളില്‍ വ്യാപിപ്പിക്കും
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് എക്‌സൈസ് ഡ്യൂട്ടി 12 ശതമാനമാക്കി
സ്വര്‍ണത്തിന് നാലുശതമാനം എക്‌സൈസ് ഡ്യൂട്ടി
സ്വര്‍ണനാണയങ്ങളുടെ എക്‌സൈസ് തീരുവ കൂട്ടി
സേവനനികുതി വര്‍ധനയില്‍ 6,060 കോടി രൂപ അധിക വരുമാനം
സ്‌കൂള്‍വിദ്യാഭ്യാസമേഖലള്‍പ്പെടെ 17 മേഖലകളെ സേവനനികുതിയില്‍ നിന്ന് ഒഴിവാക്കി
ആഡംബരകാറുകളുടെ നികുതി 20ല്‍നിന്ന് 27ശതമാനമാക്കി ഉയര്‍ത്തി
താപവൈദ്യുത പദ്ധതികളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

LIVE NEWS - ONLINE

  • 1
    11 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    16 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    17 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    17 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    18 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    18 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    19 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    20 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    20 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു