Wednesday, July 17th, 2019

കര്‍ണാടകയിലെ വിജയം കോണ്‍ഗ്രസിന് പിടിവള്ളി

കണ്ണൂര്‍ : ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തു കൊണ്ടിരിക്കെ കര്‍ണാടകയില്‍ നേടിയ വിജയം കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു. അടുത്ത വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളിലായി നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ടെസ്റ്റ് ഡോസ് എന്ന നിലയില്‍ കൂടിയാണ് കര്‍ണാടക തെരഞ്ഞെടുപ്പിനെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും നിരീക്ഷകരും വീക്ഷിച്ചിരുന്നത്. ഈ ടെസ്റ്റ് ഡോസ് ഫലം ചെയ്തതില്‍ ആഹ്ലാദം കൊള്ളുകയാണ് കോണ്‍ ഗ്രസ് ഹൈക്കമാന്റ്.അതേസമയം ബി ജെ പിക്കുണ്ടായ കനത്ത തിരിച്ചടി കേന്ദ്ര ഭരണത്തിലെത്തുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തു. യു പി എ … Continue reading "കര്‍ണാടകയിലെ വിജയം കോണ്‍ഗ്രസിന് പിടിവള്ളി"

Published On:May 8, 2013 | 1:02 pm

KARNATAKAകണ്ണൂര്‍ : ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തു കൊണ്ടിരിക്കെ കര്‍ണാടകയില്‍ നേടിയ വിജയം കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു. അടുത്ത വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളിലായി നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ടെസ്റ്റ് ഡോസ് എന്ന നിലയില്‍ കൂടിയാണ് കര്‍ണാടക തെരഞ്ഞെടുപ്പിനെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും നിരീക്ഷകരും വീക്ഷിച്ചിരുന്നത്. ഈ ടെസ്റ്റ് ഡോസ് ഫലം ചെയ്തതില്‍ ആഹ്ലാദം കൊള്ളുകയാണ് കോണ്‍ ഗ്രസ് ഹൈക്കമാന്റ്.അതേസമയം ബി ജെ പിക്കുണ്ടായ കനത്ത തിരിച്ചടി കേന്ദ്ര ഭരണത്തിലെത്തുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തു.
യു പി എ ഭരണം കടുത്ത പ്രതിസന്ധികള്‍ക്കിടയിലൂടെ കടന്നു പോകവെയാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന അഴിമതി ആരോപണങ്ങളിലും കോഴ വിവാദങ്ങളിലും പെട്ട് ആടിയുലയുകായയാരിന്നു കേന്ദ്രസര്‍ക്കാര്‍. ഒന്നവസാനിക്കുമ്പോള്‍ മറ്റൊന്ന്. ഇതായിരുന്നു നില. അഴിമതി ആരോപണങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കാന്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തിന് പോലും സാധിച്ചില്ല. അഴിമതിയാരോപണങ്ങളില്‍ കുടുങ്ങിയ മന്ത്രിമാരുടെ രാജിയാവശ്യപ്പെട്ട് ബി ജെ പിയും ഇടതു പക്ഷകക്ഷികളും ശക്തമായ പ്രക്ഷോഭ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ കര്‍ണാടകയില്‍ കോണ്‍ഗ്രസിനുണ്ടായ വിജയം തെല്ല് ആശ്വാസം പകരുകയാണ്. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഈ വിജയം കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചേക്കാം.
കര്‍ണാടകയിലെ വിജയം കോണ്‍ഗ്രസ് നേരത്തെ പ്രതീക്ഷിച്ചത് തന്നെയാണ്. ഭരണത്തില്‍ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെ ഇപ്രാവശ്യം അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് കാഴ്ച വെച്ചത്. ഇതിന്റെ ഫലം കൂടിയാണ് കോണ്‍ഗ്രസ് നേടിയ മിന്നുന്ന വിജയം. കര്‍ണാടകയില്‍ ബി ജെ പി ഭരിക്കുമ്പോഴുണ്ടായ ഭൂമി കുംഭകോണം ഉള്‍പ്പെടയുള്ള അഴിമതികള്‍ കോണ്‍ഗ്രസ് വോട്ടാക്കി മാറ്റിയപ്പോള്‍ കേന്ദ്രത്തിലെ അഴിമതിയും കോഴ വിവാദവും വലിയ നിലയില്‍ വോട്ടര്‍മാര്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ബി ജെ പിക്ക് സാധിച്ചോ എന്നത് സംശയമാണ്. മാത്രമവുമല്ല ദക്ഷിണേന്ത്യയില്‍ ബി ജെ പിയുടെ ശക്തനായ മുഖ്യമന്ത്രിയായി അറിയപ്പെട്ട യദ്യൂരപ്പ പാര്‍ട്ടി പിളര്‍ത്തി കെ ജെ പി രൂപീകരിച്ചതും ബി ജെ പിക്ക് തിരിച്ചടിയായി മാറിയ ഘടകങ്ങളാണ്. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പൊതു പൊതു തെരതെരഞ്ഞെടുപ്പിനെ എങ്ങിനെ ബാധിക്കുമെന്നും ഈ വിജയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുകൂലമാക്കുമോ എന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 2
    4 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 3
    4 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 4
    5 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 5
    7 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 6
    7 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 7
    7 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 8
    8 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 9
    8 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി