Tuesday, November 20th, 2018

കരുനാഗപ്പള്ളിയില്‍ സി.പി.ഐ.കോണ്‍ഗ്രസ്‌ സംഘര്‍ഷം: ഹര്‍ത്താല്‍

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ സി.പി.ഐ.കോണ്‍ഗ്രസ്‌ സംഘര്‍ഷം. സി. ദിവാകരന്‍ എം.എല്‍.എയുടെ ഓഫീസിനും കോണ്‍ഗ്രസ്‌ ഭവനുനേരെയും ആക്രമണം. തിരുവനന്തപുരത്ത്‌ പ്രകടനം നടത്തിയ എ.ഐ.വൈ.എഫ്‌. പ്രവര്‍ത്തകരെ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ എ.ഐ.വൈ.എഫ്‌. പ്രവര്‍ത്തകര്‍ കരുനാഗപ്പള്ളി ടൗണില്‍ പ്രകടനം നടത്തി. രാത്രി ഏഴോടെ സി. പി. ഐ. ഓഫീസിനു മുന്നില്‍നിന്നും ആരംഭിച്ച പ്രകടനം കോണ്‍ഗ്രസ്‌ ഓഫീസിനുമുന്നില്‍ എത്തിയപ്പോഴാണ്‌ അക്രമം ഉണ്ടായത്‌. അക്രമം നടക്കുമ്പോള്‍ ഓഫീസിലുണ്ടായിരുന്ന യൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു. കോണ്‍ഗ്രസ്‌ ഓഫീസിന്‌ നേരെയുണ്ടായ അക്രമണത്തില്‍ പ്രതിഷേധിച്ച്‌ പ്രവര്‍ത്തകര്‍ ടൗണില്‍പ്രകടനം നടത്തുകയും … Continue reading "കരുനാഗപ്പള്ളിയില്‍ സി.പി.ഐ.കോണ്‍ഗ്രസ്‌ സംഘര്‍ഷം: ഹര്‍ത്താല്‍"

Published On:Jul 9, 2013 | 11:49 am

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ സി.പി.ഐ.കോണ്‍ഗ്രസ്‌ സംഘര്‍ഷം. സി. ദിവാകരന്‍ എം.എല്‍.എയുടെ ഓഫീസിനും കോണ്‍ഗ്രസ്‌ ഭവനുനേരെയും ആക്രമണം. തിരുവനന്തപുരത്ത്‌ പ്രകടനം നടത്തിയ എ.ഐ.വൈ.എഫ്‌. പ്രവര്‍ത്തകരെ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ എ.ഐ.വൈ.എഫ്‌. പ്രവര്‍ത്തകര്‍ കരുനാഗപ്പള്ളി ടൗണില്‍ പ്രകടനം നടത്തി. രാത്രി ഏഴോടെ സി. പി. ഐ. ഓഫീസിനു മുന്നില്‍നിന്നും ആരംഭിച്ച പ്രകടനം കോണ്‍ഗ്രസ്‌ ഓഫീസിനുമുന്നില്‍ എത്തിയപ്പോഴാണ്‌ അക്രമം ഉണ്ടായത്‌. അക്രമം നടക്കുമ്പോള്‍ ഓഫീസിലുണ്ടായിരുന്ന യൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു. കോണ്‍ഗ്രസ്‌ ഓഫീസിന്‌ നേരെയുണ്ടായ അക്രമണത്തില്‍ പ്രതിഷേധിച്ച്‌ പ്രവര്‍ത്തകര്‍ ടൗണില്‍പ്രകടനം നടത്തുകയും സി.പി.ഐയുടെ ്‌ ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്‌തു. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ പ്രകടനം അറിഞ്ഞ്‌ സി.പി.ഐ. ഓഫീസിനു മുന്നില്‍ പ്രവര്‍ത്തകര്‍ സംഘടിച്ചതോടെ പ്രദേശത്ത്‌ സംഘര്‍ഷാവസ്‌ഥയായി. പോലീസ്‌ ഇടപെട്ട്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ പ്രകടനം തിരിച്ചുവിട്ടു. തുടര്‍ന്ന്‌ ഒരുമണിക്കൂറിനു ശേഷമാണ്‌ ബൈക്കിലെത്തിയ സംഘം എം. എല്‍. എയുടെ ഓഫീസിനു നേരെ ആക്രമണം നടത്തി്‌. ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. എം. എല്‍. എയുടെ ഓഫീസ്‌ തകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ സി. പി. ഐ. യും കോണ്‍ഗ്രസും കരുനാഗപ്പള്ളിയില്‍ രാവിലെ ആറ്‌ മുതല്‍ വൈകിട്ട്‌ ആറുവരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.

LIVE NEWS - ONLINE

  • 1
    7 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    8 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    10 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    12 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    14 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    15 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    16 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    16 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    17 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല