Saturday, September 22nd, 2018

കരുണാനിധിയുടെ ഭൗതിക ശരീരം സംസ്‌കരിച്ചു

മറീനാ ബീച്ചിലെ അണ്ണാ സ്മാരകത്തിന് സമീപം ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം

Published On:Aug 8, 2018 | 8:13 pm

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ തലവനുമായ കരുണാനിധിയുടെ ഭൗതിക ശരീരം ചെന്നൈ മറീനാ ബീച്ചിലെ അണ്ണാ സ്മാരകത്തിന് സമീപം സംസ്‌കരിച്ചു. രാജാജി ഹാളില്‍ നിന്ന് കരുണാനിധിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മറീന ബീച്ചില്‍ എത്തിയതിന് ശേഷം ഭൗതിക ശരീരത്തില്‍ മക്കളുള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പപിച്ചു. എല്ലാ ഔദ്യോഗിക ബഹുമതികളോടുകൂടിയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തമിഴ്നാട് ഗവര്‍ണര്‍ ബെന്‍വാരിലാല്‍ പുരോഹിത്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ തമിഴ്നാട് മന്ത്രി ഡി ജയകുമാര്‍, ഗുലാം നബി ആസാദ് തുടങ്ങി നിരവധി പ്രമുഖര്‍ സംസ്‌കാര ചടങ്ങിന് എത്തിയിരുന്നു. രാജാജി ഹാളില്‍ നിന്നുള്ള വിലാപയാത്ര കടന്നുപോയ വഴിയരികില്‍ വന്‍ജനാവലിയാണ് കാത്തുനിന്നത്. അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി ആയിരങ്ങളാണ് മൃതദേഹം പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിലേക്കും പകല്‍ മുഴുവന്‍ ഒഴുകിയെത്തിയത്. പോലീസിന്റെ ബാരിക്കേഡും നിയന്ത്രണങ്ങളെല്ലാം മറികടന്ന് ജനങ്ങള്‍ ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് ലാത്തിവീശി. തിക്കിലും തിരക്കിലും
പെട്ട് മൂന്നുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

LIVE NEWS - ONLINE

  • 1
    37 mins ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    2 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    4 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    7 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    7 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    7 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    9 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    9 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    9 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള