Tuesday, June 18th, 2019

കരസേനയിലെ കോഴവിവാദം ; പാര്‍ലമെന്റ് സ്തംഭിച്ചു

ന്യുഡല്‍ഹി : കരസനയിലേക്ക് നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുന്നതിന് ഇടനിലക്കാര്‍ 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന സേനാമേധാവി ജനറല്‍ വി കെ സിംഗിന്റെ വെളിപ്പെടുത്തലിനെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. രാവിലെ സഭ ചേര്‍ന്നയുടന്‍ രാജ്യസഭയില്‍ സിംഗിന്റെ വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപത്രവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. ഇതോടെ സഭ 12 മണിവരെ നിര്‍ത്തിവയ്ക്കുന്നതായി ചെയര്‍മാന്‍ അറിയിച്ചു. ലോക്‌സഭയില്‍ അന്തരിച്ച മുന്‍ അംഗം സി കെ ചന്ദ്രപ്പന് ആദരാഞ്ജലി അര്‍പ്പിച്ചതിനു ശേഷമായിരുന്നു … Continue reading "കരസേനയിലെ കോഴവിവാദം ; പാര്‍ലമെന്റ് സ്തംഭിച്ചു"

Published On:Mar 26, 2012 | 6:10 am

ന്യുഡല്‍ഹി : കരസനയിലേക്ക് നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുന്നതിന് ഇടനിലക്കാര്‍ 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന സേനാമേധാവി ജനറല്‍ വി കെ സിംഗിന്റെ വെളിപ്പെടുത്തലിനെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. രാവിലെ സഭ ചേര്‍ന്നയുടന്‍ രാജ്യസഭയില്‍ സിംഗിന്റെ വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപത്രവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. ഇതോടെ സഭ 12 മണിവരെ നിര്‍ത്തിവയ്ക്കുന്നതായി ചെയര്‍മാന്‍ അറിയിച്ചു. ലോക്‌സഭയില്‍ അന്തരിച്ച മുന്‍ അംഗം സി കെ ചന്ദ്രപ്പന് ആദരാഞ്ജലി അര്‍പ്പിച്ചതിനു ശേഷമായിരുന്നു പ്രതിപക്ഷ ബഹളം.
സേനയിലേക്ക് നിലവാരം കുറഞ്ഞ 600 വാഹനങ്ങള്‍ വാങ്ങുന്നതിന് സേനയിലെ തന്നെ ഉദ്യോഗസ്ഥനായ ഒരാള്‍ 14 കോടി രൂപ വാഗ്ദാനം ചെയ്ത് നിരസിച്ചതാണ് തനിക്കെതിരായ ജനനതീയതി വിവാദമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു സിംഗിന്റെ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. കോഴ വാഗ്ദാനം പ്രതിരോധമന്ത്രി എ കെ ആന്റണിയെ അറിയിച്ചിരുന്നുവെന്നും സിംഗ് അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

LIVE NEWS - ONLINE

  • 1
    11 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    13 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    14 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    17 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    18 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    20 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    21 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    21 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    22 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി