Monday, December 18th, 2017

കഭി കഭി മേരെ ദില്‍ മേം..!

മണ്‍മറഞ്ഞ അനശ്വര നടന്‍ ശശികപൂര്‍ വിടവാങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ തകര്‍ത്താടിയ കണ്ണൂരിലെ ടാക്കീസുകള്‍ പലതും ഇന്നില്ല.

Published On:Dec 5, 2017 | 10:45 am

കണ്ണൂര്‍: അഭ്രപാളികളില്‍ മിന്നിത്തിളങ്ങിയ നായകന്‍ ഒരിക്കല്‍പോലും കണ്ണൂരില്‍ വന്നിട്ടില്ല. എന്നാല്‍ വര്‍ഷങ്ങളോളം ഒരു ദിവസവും കണ്ണൂരിലെ സിനിമാ പ്രേമികള്‍ ഈ നായകനെ കാണാതിരിരുന്നിട്ടുമില്ല. മണ്‍മറഞ്ഞ അനശ്വര നടന്‍ ശശികപൂര്‍ വിടവാങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ തകര്‍ത്താടിയ കണ്ണൂരിലെ ടാക്കീസുകള്‍ അടക്കം ഇന്നില്ല. സെന്‍ട്രല്‍, പ്രഭാത്, സംഗീത, നാഷണല്‍, ചിറക്കല്‍ പ്രകാശ് ടാക്കീസുകളടക്കം ചരിത്രത്തിലേക്ക് മറഞ്ഞിട്ട് വര്‍ഷങ്ങളായി. 1970കളിലും 80 കളിലും 90 കളിലുമടക്കം ശശികപൂറിന്റെ ഹിറ്റ് ചിത്രങ്ങള്‍ കണ്ണൂരിന്റെ ഈ ടാക്കീസുകളില്‍ നിറഞ്ഞ സദസ്സിലാണ് ഓടിയത്. അവിഭക്ത കണ്ണൂര്‍ ജില്ല ഇന്നുള്ള കാസര്‍ക്കോട്, വയനാട് ഭാഗങ്ങളടക്കം ഉള്‍പ്പെടുന്നതായിരുന്നു. അതായത് വിദൂര സ്ഥലങ്ങളിലടക്കമുള്ള സിനിമാ പ്രേമികള്‍ കണ്ണൂരിലെ പ്രശസ്ത സിനിമാ കൊട്ടകകളിലായിരുന്നു ശശികപൂറിന്റേതടക്കമുള്ളവരുടെ സിനിമകള്‍ കാണാനെത്തിയിരുന്നത്.
പ്രസിദ്ധമായ മൂന്ന് പെറ്റുമ്മ മഖാം ദിവസങ്ങളില്‍ വളപട്ടണം, പാപ്പിനിശ്ശേരി തിയ്യറ്ററുകളില്‍ പ്രദര്‍ശനമുണ്ടാവും. അര്‍ദ്ധരാത്രി 12.30 മുതലാണ് സ്‌പെഷ്യല്‍ ഷോ. കൂടുതല്‍ സിനിമകള്‍ ശശികപുര്‍ നായകനായ സിനിമകളായിരിക്കും. ഇവ ആനന്ദനൃത്തത്തിലാറാടി, ചിലപ്പോള്‍ കണ്ണീരണിഞ്ഞ് മനംനിറയെ കണ്ടാണ് പുരുഷാരം പിരിഞ്ഞുപോവുക. ടിക്കറ്റ് കിട്ടാന്‍ മണിക്കൂറുകള്‍ ക്യൂ നിന്നാണ് ആരാധകര്‍ സിനിമ കണ്ടത്. ഇന്നലെ വൈകീട്ട് മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് എക്കാലത്തെയും മികച്ച പ്രണയ നായകന്മാരിലൊരാളായ ശശികപൂര്‍ നാട്യങ്ങളില്ലാത്ത ലോകത്തിലേക്ക് മടങ്ങിയത്. ഒരിക്കലും മായാത്ത കഥാപാത്രങ്ങള്‍ ബാക്കിയാക്കി.
കഭി കഭി മേരെ ദില്‍ മേം…. നഷ്ട പ്രണയത്തിന്റെ നൊമ്പരവുമായി ഹിന്ദി ചലച്ചിത്ര ലോകത്തെ പഴയകാല താരറാണി പൂക്കള്‍ കൊണ്ടലങ്കരിച്ച മണിയറയിലിരുന്ന് പാടുമ്പോള്‍ പ്രണയം തുളുമ്പുന്ന കണ്ണുകളുമായി അരികിലിരുന്ന ആ യുവാവ്…. വശ്യമായ ചിരിയും ഹരം കൊള്ളിക്കുന്ന ആകാരഭാഷയുമായി മൂന്നര പതിറ്റാണ്ടിലേറെക്കാലം ഹിന്ദി സിനിമാ ലോകത്ത് നിറഞ്ഞുനിന്ന താരപുത്രന്‍.
ബോളിവുഡിന്റെ എവര്‍ഗ്രീന്‍ റൊമാന്റിക് ഹീറോകള്‍ക്കിടയില്‍ ഈ നക്ഷത്രക്കണ്ണുള്ള പ്രണയ നായകന്‍ എന്നും തിളങ്ങിനിന്നു. നര്‍മ്മത്തിന് നര്‍മ്മം, ഗൗരവത്തിന് ഗൗരവം ഇത് ശശികപൂറിന്റെ പ്രത്യേകതയായിരുന്നു. അമിതാഭ് ബച്ചന്‍, ധര്‍മ്മേന്ദ്ര, പ്രേം ചോപ്ര, പ്രാണ്‍ ഡാനി എന്നിവര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന വേഷങ്ങളാണ് ശശികപൂര്‍ ചെയ്തത്. അദ്ദേഹം അഭിനയിച്ച മിക്ക സിനിമകളും ബോക്‌സോഫീസ് ഹിറ്റുകളായി. ശശികപൂര്‍ വെള്ളിത്തിരയില്‍ നിന്ന് മാറിനിന്നിട്ട് രണ്ട് പതിറ്റാണ്ടായി. പക്ഷെ, അദ്ദേഹത്തിന് ഇന്നും നിറയെ ആരാധകരുണ്ട്. താരപ്രഭയില്‍ വിളങ്ങിനില്‍ക്കുമ്പോഴും മനുഷ്യനെ മനുഷ്യനായി കാണാന്‍ പരിശീലിച്ച ആര്‍ദ്രതയാണ് അദ്ദേഹത്തെ എന്നും അനശ്വരനാക്കിയത്.
ജാന്‍വര്‍ ഔര്‍ ഇന്‍സാന്‍, കഭീ കഭീ, ബസേര, തൃഷ്ണ, ദൂസരാ ആദ്മി, സമീന്‍ ആസ്മാന്‍, വക്ത്, സുഹാന സഫര്‍, പതംഗ തുടങ്ങിയ ശ്രദ്ധേയമായ സിനിമകളാണ്. ഹേമമാലിനി, പാര്‍വീണ്‍ ബാബി, സീനത്ത് അമന്‍, ജയഭാദുരി എന്നിവര്‍ക്കൊപ്പം അഭിനയിച്ചു. പ്രണയ നായകനായിരുന്ന ശശികപൂര്‍ ഒരുകാലത്ത് സ്ത്രീകളുടെ ഹരമായിരുന്നു.

 

 

 

 

LIVE NEWS - ONLINE

 • 1
  5 mins ago

  പ്രവാസികളുടെ സ്വപ്‌നം യാഥാര്‍തഥ്യമാവുന്നു

 • 2
  1 hour ago

  ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

 • 3
  2 hours ago

  ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

 • 4
  2 hours ago

  വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

 • 5
  3 hours ago

  മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

 • 6
  3 hours ago

  ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

 • 7
  4 hours ago

  സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

 • 8
  4 hours ago

  വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

 • 9
  4 hours ago

  കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍