Thursday, April 25th, 2019

കപ്പലില്‍ ബോട്ടിടിച്ച സംഭവം : കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു

ആലപ്പുഴ : ചേര്‍ത്തലക്ക് സമീപം ബോട്ടില്‍ കപ്പലിടിച്ച് കടലില്‍ കാണാതായ മത്സ്യതൊഴിലാളികള്‍ക്കുവേണ്ടി തെരച്ചില്‍ പുനരാരംഭിച്ചു. വിഴിഞ്ഞം, കൊല്ലം എന്നിവിടങ്ങളില്‍നിന്നുള്ള ഫിഷറീസിന്റെ ബോട്ടുകളും മത്സ്യതൊഴിലാളികളുടെ ബോട്ടുകളുമാണ് തെരച്ചില്‍ നടത്തുന്നത്. പള്ളിത്തോട്ടം സ്വദേശികളായ ബേബിച്ചന്‍, സുരേഷ്, കോവില്‍ത്തോട്ടം സ്വദേശി ക്ലീറ്റസ് എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കുവേണ്ടി കഴിഞ്ഞ ദിവസം രാത്രിയിലും തെരച്ചില്‍ നടത്തിയിരുന്നു. തെരച്ചിലിനായി ഹെലികോപ്റ്ററിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. ബോട്ടിനെ ഇടിച്ച് തകര്‍ത്ത കപ്പല്‍ കണ്ടെത്താനുള്ള ശ്രമവും നടന്നുവരികയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മത്സ്യതൊഴിലാളികള്‍ ചവറ, ശക്തികുളങ്ങര, നീണ്ടകര, പന്മന … Continue reading "കപ്പലില്‍ ബോട്ടിടിച്ച സംഭവം : കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു"

Published On:Mar 2, 2012 | 5:31 am

ആലപ്പുഴ : ചേര്‍ത്തലക്ക് സമീപം ബോട്ടില്‍ കപ്പലിടിച്ച് കടലില്‍ കാണാതായ മത്സ്യതൊഴിലാളികള്‍ക്കുവേണ്ടി തെരച്ചില്‍ പുനരാരംഭിച്ചു. വിഴിഞ്ഞം, കൊല്ലം എന്നിവിടങ്ങളില്‍നിന്നുള്ള ഫിഷറീസിന്റെ ബോട്ടുകളും മത്സ്യതൊഴിലാളികളുടെ ബോട്ടുകളുമാണ് തെരച്ചില്‍ നടത്തുന്നത്.
പള്ളിത്തോട്ടം സ്വദേശികളായ ബേബിച്ചന്‍, സുരേഷ്, കോവില്‍ത്തോട്ടം സ്വദേശി ക്ലീറ്റസ് എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കുവേണ്ടി കഴിഞ്ഞ ദിവസം രാത്രിയിലും തെരച്ചില്‍ നടത്തിയിരുന്നു. തെരച്ചിലിനായി ഹെലികോപ്റ്ററിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. ബോട്ടിനെ ഇടിച്ച് തകര്‍ത്ത കപ്പല്‍ കണ്ടെത്താനുള്ള ശ്രമവും നടന്നുവരികയാണ്.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മത്സ്യതൊഴിലാളികള്‍ ചവറ, ശക്തികുളങ്ങര, നീണ്ടകര, പന്മന എന്നിവടങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    5 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    7 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    8 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    11 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    12 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    14 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    14 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍