Tuesday, September 25th, 2018

കടുത്ത ചൂടില്‍ ചിക്കന്‍പോക്‌സ് പടരുന്നു

      ഇടുക്കി: വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് ഉഷ്ണകാല രോഗവും പടരുന്നു. ചിക്കന്‍പോക്‌സാണു കൂടുതല്‍ വ്യാപകമായിരിക്കുന്നത്. കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ഇടുക്കി എന്നി ജില്ലാകളില്‍ ചിക്കല്‍ പോക്‌സ് പടരുകയാണ്. ഇതിനു പുറമേ വയറിളക്കരോഗങ്ങളും പനിയും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മിക്കയിടങ്ങളിലും പൊടിശല്യം രൂക്ഷമായത് അലര്‍ജിസംബന്ധമായ രോഗങ്ങള്‍ക്കു കാരണമാവുന്നു. ഇതിനു പുറമേ ശുദ്ധജലക്ഷാമം രൂക്ഷമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാനും സാധ്യത കൂടുതലാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ എന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. മാത്രമല്ല കടുത്ത … Continue reading "കടുത്ത ചൂടില്‍ ചിക്കന്‍പോക്‌സ് പടരുന്നു"

Published On:Mar 10, 2014 | 10:41 am

SUN Hot Full

 

 

 
ഇടുക്കി: വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് ഉഷ്ണകാല രോഗവും പടരുന്നു. ചിക്കന്‍പോക്‌സാണു കൂടുതല്‍ വ്യാപകമായിരിക്കുന്നത്. കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ഇടുക്കി എന്നി ജില്ലാകളില്‍ ചിക്കല്‍ പോക്‌സ് പടരുകയാണ്. ഇതിനു പുറമേ വയറിളക്കരോഗങ്ങളും പനിയും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മിക്കയിടങ്ങളിലും പൊടിശല്യം രൂക്ഷമായത് അലര്‍ജിസംബന്ധമായ രോഗങ്ങള്‍ക്കു കാരണമാവുന്നു. ഇതിനു പുറമേ ശുദ്ധജലക്ഷാമം രൂക്ഷമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാനും സാധ്യത കൂടുതലാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ എന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. മാത്രമല്ല കടുത്ത ചൂട് സൂര്യാഘാതത്തി കാരണായേക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ജില്ലയില്‍ ഈ വര്‍ഷം ആര്‍ക്കും സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൂര്യനില്‍നിന്നുള്ള കിരണങ്ങളില്‍ അടങ്ങിയ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ ഏല്‍ക്കുന്നവരുടെ തൊലി കരുവാളിക്കുകയോ പൊള്ളുകയോ ചെയ്യുന്നു. കടുത്ത സൂര്യകിരണങ്ങള്‍ ഏറ്റ് അരമണിക്കൂറിനുള്ളില്‍ത്തന്നെ ഇതുണ്ടാകുന്നു.
സൂര്യാഘാതമേറ്റു രണ്ടുമുതല്‍ ആറു മണിക്കൂറിനകമാണു സാധാരണയായി ഇതിന്റെ ലക്ഷണങ്ങള്‍ കാണുന്നത്. പൊള്ളലേറ്റ ഭാഗത്ത് അസ്വസ്ഥതയും പുകച്ചിലും അനുഭവപ്പെടും. സൂര്യാഘാതമേറ്റ സ്ഥലത്തെ പൊള്ളല്‍ 12 മുതല്‍ 24 മണിക്കൂറിനകം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. തൊലി പൊള്ളുകയും അടര്‍ന്നുപോവുകയും ചെയ്യുന്നതും സാധാരണമാണ്. സൂര്യാഘാതം ഗുരുതരമാണെങ്കില്‍ ചികിത്സതേടണം. നിസ്സാരമായ ആഘാതമാണെങ്കില്‍ പ്രഥമശുശ്രൂഷ മതിയാകും. എന്നാല്‍, ഗുരുതരമാണെങ്കില്‍ ആശുപത്രിയില്‍ കിടന്നു ചികിത്സിക്കണം.
സൂര്യാഘാതം ഒഴിവാക്കുന്നതിന് കടുത്ത വെയിലുള്ളപ്പോള്‍ പുറത്തിറങ്ങാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ധാരാളം വെള്ളം കുടിക്കുകയും വേണം.

LIVE NEWS - ONLINE

  • 1
    1 hour ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 2
    1 hour ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 3
    2 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 4
    2 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 5
    3 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 6
    4 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 7
    4 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 8
    5 hours ago

    മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

  • 9
    5 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു