Tuesday, June 18th, 2019

കടലിലെ വെടിവെപ്പ് ; മന്‍മോഹന്‍ സിംഗ് ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി : രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ ചരക്കുകപ്പലില്‍ നിന്നുള്ള വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു. പ്രധാനമന്ത്രി ഇന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടിയുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തും. രാത്രി എട്ടുമണിക്കായിരിക്കും ചര്‍ച്ച. നേരത്തെ വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന വിഷയം ആയതിനാലാണ് പ്രധാനമന്ത്രി ഇടപെടുന്നത്. നയതന്ത്രപ്രശ്‌നവും സാങ്കേതിക തടസ്സങ്ങളും കാരണം 48 മണിക്കൂര്‍ കഴിഞ്ഞിട്ടും വെടിവെപ്പ് നടത്തിയ … Continue reading "കടലിലെ വെടിവെപ്പ് ; മന്‍മോഹന്‍ സിംഗ് ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും"

Published On:Feb 18, 2012 | 2:05 pm

ന്യൂഡല്‍ഹി : രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ ചരക്കുകപ്പലില്‍ നിന്നുള്ള വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു. പ്രധാനമന്ത്രി ഇന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടിയുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തും. രാത്രി എട്ടുമണിക്കായിരിക്കും ചര്‍ച്ച.
നേരത്തെ വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന വിഷയം ആയതിനാലാണ് പ്രധാനമന്ത്രി ഇടപെടുന്നത്. നയതന്ത്രപ്രശ്‌നവും സാങ്കേതിക തടസ്സങ്ങളും കാരണം 48 മണിക്കൂര്‍ കഴിഞ്ഞിട്ടും വെടിവെപ്പ് നടത്തിയ കപ്പല്‍ ജീവനക്കാരെ അറസ്റ്റുചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചാല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് കരുതുന്നത്.
നേരത്തെ അറസ്റ്റിന് കേന്ദ്രആഭ്യന്തര സെക്രട്ടറി ആര്‍ കെ സിംഗ് അനുമതി നല്‍കിയിരുന്നുവെങ്കിലും അന്താരാഷ്ട്ര കപ്പല്‍ പാതയില്‍വച്ചാണ് സംഭവം നടന്നതെന്നതിനാല്‍ കേരളാ പോലീസിന് തങ്ങളെ അറസ്റ്റുചെയ്യാന്‍ കഴിയില്ലെന്ന വാദമാണ് കപ്പല്‍ ജീവനക്കാര്‍ ഉയര്‍ത്തുന്നത്. അതേസമയം ഇതുസംബന്ധിച്ച ഉടമ്പടി ഒപ്പുവെച്ച രാജ്യങ്ങളാണ് ഇന്ത്യയും ഇറ്റലിയുമെന്നതിനാല്‍ ഇതിന് ന്യായീകരണമില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
അതേസമയം ഇറ്റലിയില്‍നിന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ എത്താന്‍ കാത്തിരിക്കുകയാണ് കപ്പലിലെ ജീവനക്കാര്‍. ഇറ്റാലിയന്‍ ഉദ്യോഗസ്ഥരുമായി ആലോചിച്ചശേഷം പോലീസുമായി സഹകരിക്കാമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    7 hours ago

    ജപ്പാനില്‍ ഭൂകമ്പം

  • 2
    8 hours ago

    പുല്‍വാമയില്‍ പോലീസ് സ്റ്റേഷനുനേരെ ഗ്രനേഡ് ആക്രമണം

  • 3
    10 hours ago

    പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി

  • 4
    12 hours ago

    ബിനോയി കോടിയേരിക്കെതിരായ പരാതി; പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകാരാട്ട്

  • 5
    16 hours ago

    ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

  • 6
    16 hours ago

    ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

  • 7
    16 hours ago

    പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

  • 8
    16 hours ago

    അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

  • 9
    16 hours ago

    ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു