Tuesday, July 16th, 2019

കടലിലെ കൊല : ഇറ്റാലിയന്‍ നാവികരെ 14 ജിവസത്തേക്ക് റിമാന്റു ചെയ്തു

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് ഇറ്റാലിയന്‍ നാവികരെ കോടതി പതിനാലു ദിവസത്തേക്ക് റിമാന്റു ചെയ്തു. കരുനാഗപ്പള്ളി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജോയി ആണ് ഉത്തരവിട്ടത്. പതിനാല് ദിവസത്തെ റിമാന്റ് കാലാവധിയില്‍ ആദ്യത്തെ മൂന്ന് ദിവസം പോലീസിന് ഇവരെ ചോദ്യം ചെയ്യാം. പിന്നീട് ആവശ്യമാണെങ്കില്‍ പോലീസിന് വീണ്ടും കോടതിയെ സമീപിച്ച് ഇവരെ കസ്റ്റഡിയില്‍ വാങ്ങാവുന്നതാണെന്നും മജിസ്‌ട്രേറ്റിന്റെ ഉത്തരവില്‍ പറയുന്നു. ഇതേ തുടര്‍ന്ന് നാവികരെ പോലീസ് നിരവധി സുരക്ഷാ അകമ്പടിയോടെ കൊച്ചിയിലേക്ക് കൊണ്ടുപോയി. സംഭവം … Continue reading "കടലിലെ കൊല : ഇറ്റാലിയന്‍ നാവികരെ 14 ജിവസത്തേക്ക് റിമാന്റു ചെയ്തു"

Published On:Feb 20, 2012 | 11:59 am

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് ഇറ്റാലിയന്‍ നാവികരെ കോടതി പതിനാലു ദിവസത്തേക്ക് റിമാന്റു ചെയ്തു. കരുനാഗപ്പള്ളി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജോയി ആണ് ഉത്തരവിട്ടത്. പതിനാല് ദിവസത്തെ റിമാന്റ് കാലാവധിയില്‍ ആദ്യത്തെ മൂന്ന് ദിവസം പോലീസിന് ഇവരെ ചോദ്യം ചെയ്യാം. പിന്നീട് ആവശ്യമാണെങ്കില്‍ പോലീസിന് വീണ്ടും കോടതിയെ സമീപിച്ച് ഇവരെ കസ്റ്റഡിയില്‍ വാങ്ങാവുന്നതാണെന്നും മജിസ്‌ട്രേറ്റിന്റെ ഉത്തരവില്‍ പറയുന്നു. ഇതേ തുടര്‍ന്ന് നാവികരെ പോലീസ് നിരവധി സുരക്ഷാ അകമ്പടിയോടെ കൊച്ചിയിലേക്ക് കൊണ്ടുപോയി.
സംഭവം നടന്നത് 23 നോട്ടിക്കല്‍ മൈലിന് പുറത്തായതിനാല്‍ ഇന്ത്യയില്‍ വെച്ച് അന്വേഷണവും വിചാരണയും നടത്താന്‍ കഴിയില്ലെന്ന് ഇറ്റലി അധികൃതര്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ വാദിച്ചു. എന്നാല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി മജിസ്‌ട്രേറ്റ് ഇവരുടെ വാദം തള്ളുകയായിരുന്നു.
ഇവരെ ഇനി കൊച്ചിയിലേക്കും കൊച്ചിയില്‍ നങ്കൂരമിട്ടിരിക്കുന്ന ഇറ്റാലിയന്‍ കപ്പല്‍ എന്റികാ ലെക്‌സിയിലും കൊണ്ടുപോയി പോലീസ് തെളിവെടുക്കും. സുരക്ഷാ ഭീഷണി പരിഗണിച്ച് കനത്ത പോലീസ് കാവലിലാണ് ഇരുവരെയും മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്.
ഇരുനാവികരെയും ഇന്നലെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

LIVE NEWS - ONLINE

  • 1
    4 mins ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍

  • 2
    8 mins ago

    നീലേശ്വരം ക്ഷേത്രത്തിലെ കവര്‍ച്ച; ഒരാള്‍കൂടി അറസ്റ്റില്‍

  • 3
    24 mins ago

    ഉത്തരക്കടലാസും വ്യാജസീലും;ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    3 hours ago

    ധോണി വിരമിക്കുമോ ?

  • 5
    3 hours ago

    കനത്തമഴ; കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം

  • 6
    3 hours ago

    കൊച്ചി- ദുബായ് സ്‌പൈസ് ജെറ്റ് റദ്ദാക്കി

  • 7
    3 hours ago

    അടച്ചിട്ട വ്യോമ പാത പാക്കിസ്ഥാന്‍ തുറന്നുകൊടുത്തു

  • 8
    3 hours ago

    തീര്‍ഥാടകര്‍ക്ക് 70 ലക്ഷം കുപ്പി സംസം തീര്‍ത്ഥജലം വിതരണം ചെയ്യും: സൗദി

  • 9
    3 hours ago

    പൂജാ സൗന്ദര്യത്തിന്റെ രഹസ്യം