വത്തിക്കാന്‍ : ഇറ്റാലിയന്‍ നാവികരുടെ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തെക്കുറിച്ച് തെറ്റായി ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. ഇറ്റലിയെ അനുകൂലിച്ച് കര്‍ദ്ദിനാള്‍ പ്രസ്താവനയിറക്കിയെന്ന വിവാദത്തിന് റോമില്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക് നല്കിയ വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെറ്റായി വാര്‍ത്ത കൊടുത്ത ഏജന്‍സി വാര്‍ത്ത പിന്‍വലിക്കുകയും തന്നോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മധ്യസ്ഥതക്ക് മന്ത്രിമാരെ സമീപിച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആലഞ്ചേരി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ശത്രുത … Continue reading "കടലിലെ വെടിവെപ്പിനെ കുറിച്ച് തെറ്റായി ഒന്നും പറഞ്ഞിട്ടില്ല : കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി"
വത്തിക്കാന്‍ : ഇറ്റാലിയന്‍ നാവികരുടെ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തെക്കുറിച്ച് തെറ്റായി ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. ഇറ്റലിയെ അനുകൂലിച്ച് കര്‍ദ്ദിനാള്‍ പ്രസ്താവനയിറക്കിയെന്ന വിവാദത്തിന് റോമില്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക് നല്കിയ വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തെറ്റായി വാര്‍ത്ത കൊടുത്ത ഏജന്‍സി വാര്‍ത്ത പിന്‍വലിക്കുകയും തന്നോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മധ്യസ്ഥതക്ക് മന്ത്രിമാരെ സമീപിച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആലഞ്ചേരി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ശത്രുത ഉണ്ടാകരുതെന്നാണ് താന്‍ ഉദ്ദേശിച്ചത്. നഷ്ടപ്പെട്ടത് വിലയേറിയ ജീവനുകളാണെന്നും അതിനാല്‍ ശരിയായ അന്വേഷണം നടക്കണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവനയില്‍ പറയുന്നു.