Thursday, November 15th, 2018

കടലിലെ ദുരന്തം : അടിയന്തിര പ്രമേയം തള്ളി ; പ്രതിപക്ഷം സഭ വിട്ടു

തിരു : മല്‍സ്യത്തൊഴിലാളികളുടെ പ്രശ്‌നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയഅടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. കൊല്ലത്തു നിന്നുള്ള പ്രതിപക്ഷ എം എല്‍ എ പി.കെ ഗുരുദാസനാണ് നോട്ടീസ് നല്‍കിയത്. കടലിലെ വെടിവെപ്പും ബോട്ടപകടവും അന്വേഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വെടിവെപ്പില്‍ മരിച്ച അജീഷിന്റെ വീട്ടില്‍ മുഖ്യമന്ത്രിയും പ്രതിരോധ മന്ത്രിയും സന്ദര്‍ശിക്കാതിരുന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ഗുരുദാസന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണെന്ന് അടിയന്തിരപ്രമേയത്തിന് മറുപടി പറയവെ മുഖ്യമന്ത്രി … Continue reading "കടലിലെ ദുരന്തം : അടിയന്തിര പ്രമേയം തള്ളി ; പ്രതിപക്ഷം സഭ വിട്ടു"

Published On:Mar 5, 2012 | 5:43 am

തിരു : മല്‍സ്യത്തൊഴിലാളികളുടെ പ്രശ്‌നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയഅടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. കൊല്ലത്തു നിന്നുള്ള പ്രതിപക്ഷ എം എല്‍ എ പി.കെ ഗുരുദാസനാണ് നോട്ടീസ് നല്‍കിയത്. കടലിലെ വെടിവെപ്പും ബോട്ടപകടവും അന്വേഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വെടിവെപ്പില്‍ മരിച്ച അജീഷിന്റെ വീട്ടില്‍ മുഖ്യമന്ത്രിയും പ്രതിരോധ മന്ത്രിയും സന്ദര്‍ശിക്കാതിരുന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ഗുരുദാസന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണെന്ന് അടിയന്തിരപ്രമേയത്തിന് മറുപടി പറയവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നിര്‍ത്തിയിട്ടില്ല. സംഭവത്തില്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണപിന്തുണ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ നിയമത്തിന് വിധേയരാകണമെന്നാണ് ഇറ്റലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവം നടന്ന ശേഷം കപ്പല്‍ പിന്തുടര്‍ന്ന് കണ്ടെത്താനായത് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതുകൊണ്ടാണ്. തീരദേശ സുരക്ഷക്കായി പത്ത് പോലീസ് സ്റ്റേഷനുകള്‍ കൂടി ആരംഭിക്കും. കോസ്റ്റല്‍ ഹോം ഗാര്‍ഡുകളായി തീരദേശ സ്റ്റേഷനുകളില്‍ മത്സ്യത്തൊഴിലാളികളെ നിയമിക്കുമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്.

LIVE NEWS - ONLINE

  • 1
    8 mins ago

    അമീര്‍ ഖാന്‍ ചിത്രം 150 കോടി ക്ലബില്‍

  • 2
    10 mins ago

    തൃപ്തിക്ക് പ്രത്യേക സുരക്ഷയില്ല: പോലീസ്

  • 3
    23 mins ago

    മണ്ഡലകാലത്തിനായി ശബരിമല നട നാളെ തുറക്കും

  • 4
    14 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 5
    15 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 6
    17 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 7
    21 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 8
    21 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 9
    21 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്