Thursday, April 25th, 2019

കടലിലെ കൊല; എഫ് ഐ ആറില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി

തിരു : മത്സ്യത്തൊഴിലാളികള്‍ കടലില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് തയ്യാറാക്കിയ എഫ് ഐ ആര്‍ ദുര്‍ബലമാണെന്ന വാദം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിഷേധിച്ചു. എല്ലാ തെളിവുകളും ശേഖരിച്ച് ശക്തമായ എഫ് ഐ ആര്‍ തന്നെയാണ് പോലീസ് തയ്യാറാക്കിയതെന്ന് ജനസമ്പര്‍ക്ക പരിപാടിക്കായി ഇടുക്കിയിലെത്തിയ മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ തയ്യാറാക്കിയ എഫ് ഐ ആറില്‍ തിരുത്തലുകളൊന്നും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വളരെ കാര്യക്ഷമമായാണ് പോലീസ് നടപടികള്‍ സ്വീകരിക്കുന്നത്. കേസ് ശക്തമായി തന്നെ മുന്നോട്ടു കൊണ്ടുപോകും. സംസ്ഥാന സര്‍ക്കാരിന്റെ … Continue reading "കടലിലെ കൊല; എഫ് ഐ ആറില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി"

Published On:Feb 24, 2012 | 5:38 am

തിരു : മത്സ്യത്തൊഴിലാളികള്‍ കടലില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് തയ്യാറാക്കിയ എഫ് ഐ ആര്‍ ദുര്‍ബലമാണെന്ന വാദം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിഷേധിച്ചു. എല്ലാ തെളിവുകളും ശേഖരിച്ച് ശക്തമായ എഫ് ഐ ആര്‍ തന്നെയാണ് പോലീസ് തയ്യാറാക്കിയതെന്ന് ജനസമ്പര്‍ക്ക പരിപാടിക്കായി ഇടുക്കിയിലെത്തിയ മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ തയ്യാറാക്കിയ എഫ് ഐ ആറില്‍ തിരുത്തലുകളൊന്നും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വളരെ കാര്യക്ഷമമായാണ് പോലീസ് നടപടികള്‍ സ്വീകരിക്കുന്നത്. കേസ് ശക്തമായി തന്നെ മുന്നോട്ടു കൊണ്ടുപോകും. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഇപ്പോള്‍ ഇറ്റാലിയും അംഗീകരിച്ചിട്ടുണ്ട്. വെടിവെപ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണെന്ന് അവര്‍ മനസ്സിലാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
പിറവത്ത് ജയിച്ചാല്‍ അനൂപ് ജേക്കബിന് ടി എം ജേക്കബിന്റെ വകുപ്പ് തന്നെ നല്‍കുമെന്ന് മന്ത്രി ആര്യാടന്‍ പറഞ്ഞത് മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ മുന്നണി സാഹചര്യങ്ങള്‍ കണക്കിലെടുത്തായിരിക്കും ആര്യാടന്‍ അങ്ങിനെ പറഞ്ഞിട്ടുണ്ടാവുകയെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

LIVE NEWS - ONLINE

  • 1
    59 mins ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 2
    2 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 3
    5 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 4
    6 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 5
    8 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 6
    8 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    9 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 8
    9 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    9 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര