Sunday, November 18th, 2018

കടലിലെ കൊല : ഇറ്റാലിയന്‍ നാവികരുടെ റിമാന്റ് ഏഴു ദിവസത്തേക്ക് നീട്ടി

കൊല്ലം: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ പോലീസ് അറസ്റ്റുചെയ്ത ഇറ്റാലിയന്‍ നാവിക ഉദ്യോഗസ്ഥരായ മസിമിലാനോ ലത്തോറെ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരുടെ റിമാന്‍ഡ് ഏഴുദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിഉത്തരവായി. കനത്ത സുരക്ഷാ സംവിധാനത്തോടെയാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച് ഒന്നുവരെ റിമാന്‍ഡ് നീട്ടാന്‍ പോലീസ് ഹരജി നല്‍കിയത്. അതേസമയം കപ്പല്‍ പരിശോധനാ ഇറ്റാലിയന്‍ അധികൃതരുടെ സാന്നിധ്യത്തിലായിരിക്കണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യം കോടതി അംഗീകരിച്ചു. നേരത്തെ … Continue reading "കടലിലെ കൊല : ഇറ്റാലിയന്‍ നാവികരുടെ റിമാന്റ് ഏഴു ദിവസത്തേക്ക് നീട്ടി"

Published On:Feb 23, 2012 | 11:59 am

കൊല്ലം: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ പോലീസ് അറസ്റ്റുചെയ്ത ഇറ്റാലിയന്‍ നാവിക ഉദ്യോഗസ്ഥരായ മസിമിലാനോ ലത്തോറെ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരുടെ റിമാന്‍ഡ് ഏഴുദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിഉത്തരവായി. കനത്ത സുരക്ഷാ സംവിധാനത്തോടെയാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച് ഒന്നുവരെ റിമാന്‍ഡ് നീട്ടാന്‍ പോലീസ് ഹരജി നല്‍കിയത്.
അതേസമയം കപ്പല്‍ പരിശോധനാ ഇറ്റാലിയന്‍ അധികൃതരുടെ സാന്നിധ്യത്തിലായിരിക്കണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യം കോടതി അംഗീകരിച്ചു.
നേരത്തെ മൂന്ന് ദിവസത്തേക്കാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്. കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ ഇവരുടെ റിമാന്റ് കാലാവധി നീട്ടണമെങ്കില്‍ പോലീസിന് ഹരജി നല്‍കാമെന്നും കോടതി നേരത്തെ പരഞ്ഞിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 2
    6 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 3
    7 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 4
    7 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 5
    8 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 6
    21 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 7
    22 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 8
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 9
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള