കൊച്ചി : കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊല്ലാന്‍ ഇറഅറാലിയന് നാവികര്‍ ഉപയോഗിച്ച തോക്ക് കണ്ടെടുത്തു. ഇറ്റാലിയന്‍ കപ്പല്‍ ‘എന്റിക ലെക്സി’ യില്‍ പരിശോധന നടത്തിയ പോലീസ് സംഘമാണ് തോക്ക് കണ്ടെടുത്തത്. ഇറ്റാലിയന്‍ സേന ഉപയോഗിക്കുന്ന ഡെറീറ്റ റൈഫിളാണ് കണ്ടെത്തിയത്. കേരള പോലീസിന്റെ ഫോറന്‍സിക്, വിരലടയാള വിദഗ്ദ്ധരും ഇറ്റലിയില്‍ നിന്നുള്ള ബാലിസ്റ്റിക് വിദഗ്ദ്ധരും ചേര്‍ന്നാണ് പരിശോധന നടത്തിയത്. കൊല്ലം കമ്മീഷണര്‍ ദേബേഷ് ബെഹ്റ, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം ആര് അജിത്കുമാര്‍ എന്നിവരാണ് പോലീസ് സംഘത്തെ നയിച്ചത്. … Continue reading "കടലിലെ കൊല : ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് തോക്ക് കണ്ടെടുത്തു"
കൊച്ചി : കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊല്ലാന്‍ ഇറഅറാലിയന് നാവികര്‍ ഉപയോഗിച്ച തോക്ക് കണ്ടെടുത്തു. ഇറ്റാലിയന്‍ കപ്പല്‍ ‘എന്റിക ലെക്സി’ യില്‍ പരിശോധന നടത്തിയ പോലീസ് സംഘമാണ് തോക്ക് കണ്ടെടുത്തത്. ഇറ്റാലിയന്‍ സേന ഉപയോഗിക്കുന്ന ഡെറീറ്റ റൈഫിളാണ് കണ്ടെത്തിയത്.
കേരള പോലീസിന്റെ ഫോറന്‍സിക്, വിരലടയാള വിദഗ്ദ്ധരും ഇറ്റലിയില്‍ നിന്നുള്ള ബാലിസ്റ്റിക് വിദഗ്ദ്ധരും ചേര്‍ന്നാണ് പരിശോധന നടത്തിയത്. കൊല്ലം കമ്മീഷണര്‍ ദേബേഷ് ബെഹ്റ, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം ആര് അജിത്കുമാര്‍ എന്നിവരാണ് പോലീസ് സംഘത്തെ നയിച്ചത്.
കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ശരീരത്തില്‍ നിന്നും ലഭിച്ച വെടിയുണ്ടകള്‍, കപ്പലിലുള്ള തോക്കില്‍ നിന്നാണ് ഉതിര്‍ത്തതെന്ന് തെളിയിക്കപ്പെടേണ്ടതിനാല് തന്നെ വിശദമായ ബാലിസ്ററിക് പരിശോധനയാണ് തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തുക. സംഭവത്തില്‍ അറസ്റ്റു ചെയ്ത ഇറ്റാലിയന്‍ നാവികരെ നേരത്തെ കൊച്ചിയില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്യുകയും വിരലടയാളം എടുക്കുകയും ചെയ്തിരുന്നു.
പിടിച്ചെടുക്കുന്ന ആയുധങ്ങളും മറ്റും കേന്ദ്ര പ്രതിരോധവകുപ്പിന്റെ ചുമതലയില്‍ സൂക്ഷിക്കണമെന്നും ഇന്ത്യയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള സംയുക്ത സംഘം ഇവ പരിശോധിക്കണമെന്നും പരിശോധനകള്‍ കഴിഞ്ഞ് ഇവ മടക്കി നല്‍കണമെന്നും ഇറ്റാലിയന്‍ അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് കസ്ററഡിയിലെടുക്കുന്ന ആയുധങ്ങള്‍ കോടതിയില്‍ ഹാജരാക്കണ്ടതെന്നതിനാല് ഇറ്റാലിയന്‍ അധികൃതരുടെ ആവശ്യം അംഗീകരിച്ചിട്ടില്ല.
ഇപ്പോള്‍ തുറമുഖ ട്രസ്റ്റിന്റെ ഓയില്‍ ടാങ്കര്‍ ബെര്‍ത്തില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പല്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിവരെ കൊച്ചി വിടുന്നത് തടഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.