Sunday, July 21st, 2019

ഓസ്‌കാര്‍ : ആര്‍ട്ടിസ്റ്റ് മികച്ച ചിത്രം ; ദുജാര്‍ദിന്‍ നടന്‍, മെറില്‍ സ്ട്രിപ്പ് മികച്ച നടി

ലോസ് ഏഞ്ചല്‍സ് : 84 ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ലോസ് ഏഞ്ചല്‍സിലെ കൊഡാക് തിയേറ്ററില്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം ജീന്‍ ദുജാര്‍ദിന്‍ നേടി. ദ ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തില്‍ ഹോളിവുഡ്ഡിലെ നിശബ്ദ നായകന്‍ ജോര്‍ജ് വാലന്റൈന്റെ വേഷം അനശ്വരമാക്കിയതിനാണ് പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് ജീന്‍ പുരസ്‌കാരം നേടിയത്. മികച്ച ചിത്രത്തിനുള്ള ഓസ്‌കാറും ദി ആര്‍ട്ടിസ്റ്റിനാണ്. ‘ദി അയേണ്‍ ലേഡി’ എന്ന ചിത്രത്തില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ വേഷം ശ്രദ്ധേയമാക്കിയ മെറില്‍ സ്ട്രിപ്പ് … Continue reading "ഓസ്‌കാര്‍ : ആര്‍ട്ടിസ്റ്റ് മികച്ച ചിത്രം ; ദുജാര്‍ദിന്‍ നടന്‍, മെറില്‍ സ്ട്രിപ്പ് മികച്ച നടി"

Published On:Feb 27, 2012 | 5:18 am

ലോസ് ഏഞ്ചല്‍സ് : 84 ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ലോസ് ഏഞ്ചല്‍സിലെ കൊഡാക് തിയേറ്ററില്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം ജീന്‍ ദുജാര്‍ദിന്‍ നേടി. ദ ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തില്‍ ഹോളിവുഡ്ഡിലെ നിശബ്ദ നായകന്‍ ജോര്‍ജ് വാലന്റൈന്റെ വേഷം അനശ്വരമാക്കിയതിനാണ് പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് ജീന്‍ പുരസ്‌കാരം നേടിയത്. മികച്ച ചിത്രത്തിനുള്ള ഓസ്‌കാറും ദി ആര്‍ട്ടിസ്റ്റിനാണ്. ‘ദി അയേണ്‍ ലേഡി’ എന്ന ചിത്രത്തില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ വേഷം ശ്രദ്ധേയമാക്കിയ മെറില്‍ സ്ട്രിപ്പ് മികച്ച നടിക്കുള്ള ഓസ്‌കാര്‍ നോമിനേഷന്‍ നേടി.
ചിത്രത്തില്‍ 11നോമിനേഷനുകളുമായെത്തിയ ത്രിഡി ചിത്രം ‘ഹ്യൂഗോ’ അഞ്ചു പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ഓസ്‌കാറിലെ താരമായി. ഛായാഗ്രഹണം, ശബ്ദമിശ്രണം, ശബ്ദസന്നിവേശം, കലാസംവിധാനം, വിഷ്വല്‍ ഇഫക്ട്‌സ് എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് ഹ്യൂഗോ നേടിയത്.
ഹോളിവുഡിന്റെ നിശബ്ദ കാലഘട്ടത്തെ കുറിച്ചുള്ള കഥപറയുന്ന ‘ദി ആര്‍ട്ടിസ്റ്റി’ന്റെ സംവിധായകന്‍ മിഷേല്‍ ഹസനാവിഷ്യസ് മികച്ച സംവിധായകനുള്ള ഓസ്‌കര്‍ സ്വന്തമാക്കി.
‘ബിഗിനേഴ്‌സ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ക്രിസ്റ്റഫര്‍ പല്‍മ്മര്‍ സഹനടനുള്ള ഒസ്‌കാറും ‘ദി ഹെല്‍പ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഒക്‌ടേവിയ സ്‌പെന്‍സര്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരവും നേടി. ‘എ സെപറേഷനാ’ണ് മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. മറ്റു പുരസ്‌കാരങ്ങള്‍ ഇങ്ങിനെയാണ് : മികച്ച തിരക്കഥ-വുഡി അലന്‍(മിഡ്‌നൈറ്റ് ഇന്‍ പാരീസ്), അവലംബിത തിരക്കഥ-അലക്‌സാണ്ടര്‍ പയനി(ദി ഡിസന്റ്‌സ്), ചിത്രസന്നിവേശം-ദി ഗേള്‍ വിത്ത് ദ ഡ്രാഗണ്‍ ടാറ്റൂ, ശബ്ദസങ്കലനം-ടോം ഫഌഷ്മാന്‍, ജോണ്‍ മിഡ്ഗലെ(ഹ്യൂഗോ), ശബ്ദസന്നിവേശം-ഫിലിപ്പ് സ്‌റ്റോക്സ്റ്റണ്‍, യൂജിന്‍ ഗിയേര്‍ട്ടി (ഹ്യൂഗോ),
ഛായാഗ്രഹണം-റോബര്‍ട്ട് റിച്ചാര്‍ഡ് സണ്‍(ഹ്യൂഗോ), സംഗീതം-ബ്രെറ്റ് മക്കന്‍സി(മാന്‍ ഓര്‍ മപ്പറ്റ്), പശ്ചാത്തല സംഗീതം-ലുഡോവിക് ബോഴ്‌സ്(ദി ആര്‍ട്ടിസ്റ്റ്), കലാസംവിധാനം-ഡാന്റെ ഫെരറ്റി(ഹ്യൂഗോ), വസ്ത്രാലങ്കാരം-മാര്‍ക്ക് ബ്രിഡിജിസ്(ദി ആര്‍ട്ടിസ്റ്റ്), ചമയം-മാര്‍ക് കുളിയര്‍, ജെ റോയ് ഹെലന്‍ഡ്(ദി അയണ്‍ ലേഡി), മികച്ച ഡോക്യുമെന്ററി-അണ്‍ ഡിഫറ്റഡ്, മികച്ച ആനിമേഷന്‍ ചിത്രം-റാങ്കോ, ഹ്രസ്വ ചിത്രം(ലൈവ് ആക്ഷന്‍)-ദി ഷോര്‍, ഹ്രസ്വചിത്രം(ആനിമേറ്റഡ്)-ദി ഫന്റാസ്റ്റിക് ഫ്‌ളൈയിങ് ബുക്‌സ് ഓഫ് മി. മോറിസ് ലെസ്‌മോര്‍, വിഷ്വല്‍ ഇഫക്ട്‌സ് -റോബ് ലെഗാറ്റോ, ജോസ് വില്യംസ്, ബെന്‍ ഗ്രോസ്മാന്‍, അലക്‌സ് ഹെന്നിങ്(ഹ്യൂഗോ).

LIVE NEWS - ONLINE

 • 1
  1 hour ago

  കനത്ത മഴ: ഒരു മരണംകൂടി

 • 2
  3 hours ago

  കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

 • 3
  14 hours ago

  ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

 • 4
  16 hours ago

  ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

 • 5
  17 hours ago

  ഷീല ദീക്ഷിത് അന്തരിച്ചു

 • 6
  18 hours ago

  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

 • 7
  18 hours ago

  വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

 • 8
  19 hours ago

  ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

 • 9
  21 hours ago

  കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി