Saturday, September 22nd, 2018

ഓട്ടം വിളിച്ച് പോകാത്ത ഓട്ടോകള്‍ക്കെതിരെ നടപടി

തൃശൂര്‍ : നഗരത്തില്‍ ഓട്ടം വിളിച്ച് പോകാത്ത ഓട്ടോകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഗതാഗതക്കുരുക്കാണെന്നും അതിനാല്‍ പോകാന്‍ കഴിയില്ലെന്നും പറഞ്ഞ് പല ഓട്ടോഡ്രൈവര്‍മാരും യാത്രക്കാരെ കയറ്റാതെ പോകുന്നതു പതിവുകാഴ്ചയായിട്ടുണ്ട്. ട്രാഫിക് പോലീസിന് ഇതു സംബന്ധിച്ചു പലരില്‍ നിന്നും പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് യാത്രക്കാര്‍ ഓട്ടം വിളിച്ചാല്‍ പോകാന്‍ കൂട്ടാക്കാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുക എന്ന കടമ ഓട്ടോ ഡ്രൈവര്‍മാര്‍ക്കുണ്ടെന്നും പെര്‍മിറ്റ് നല്‍കിയിരിക്കുന്നത് അതിനാണെന്നും ട്രാഫിക് പോലീസ് അധികൃതര്‍ … Continue reading "ഓട്ടം വിളിച്ച് പോകാത്ത ഓട്ടോകള്‍ക്കെതിരെ നടപടി"

Published On:Sep 12, 2013 | 5:00 pm

തൃശൂര്‍ : നഗരത്തില്‍ ഓട്ടം വിളിച്ച് പോകാത്ത ഓട്ടോകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഗതാഗതക്കുരുക്കാണെന്നും അതിനാല്‍ പോകാന്‍ കഴിയില്ലെന്നും പറഞ്ഞ് പല ഓട്ടോഡ്രൈവര്‍മാരും യാത്രക്കാരെ കയറ്റാതെ പോകുന്നതു പതിവുകാഴ്ചയായിട്ടുണ്ട്.
ട്രാഫിക് പോലീസിന് ഇതു സംബന്ധിച്ചു പലരില്‍ നിന്നും പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് യാത്രക്കാര്‍ ഓട്ടം വിളിച്ചാല്‍ പോകാന്‍ കൂട്ടാക്കാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുക എന്ന കടമ ഓട്ടോ ഡ്രൈവര്‍മാര്‍ക്കുണ്ടെന്നും പെര്‍മിറ്റ് നല്‍കിയിരിക്കുന്നത് അതിനാണെന്നും ട്രാഫിക് പോലീസ് അധികൃതര്‍ അറിയിച്ചു.
യാത്രയ്ക്കു വിസമ്മതിക്കുന്ന ഓട്ടോയുടെ നമ്പര്‍ 100 എന്ന ഫോണ്‍നമ്പറില്‍ വിളിച്ച് പറഞ്ഞാല്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അല്ലെങ്കില്‍ റോഡില്‍ ഡ്യൂട്ടിയിലുളള പോലീസുകാരോട് വിവരം പറഞ്ഞാല്‍ മതിയെന്നും ട്രാഫിക് പോലീസ് അറിയിച്ചു.

LIVE NEWS - ONLINE

  • 1
    29 mins ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 2
    39 mins ago

    യുവതി വാഹനാപകടത്തില്‍ മരിച്ചു

  • 3
    48 mins ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 4
    50 mins ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    53 mins ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 6
    1 hour ago

    ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

  • 7
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 8
    2 hours ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 9
    2 hours ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍