Saturday, February 23rd, 2019

ഒളിവില്‍ പോയതിന് മറുപടി പറയേണ്ടത് കമറുദ്ദീന്‍ : നസീര്‍

കണ്ണൂര്‍ : നാറാത്തെ ആയുധപരിശീലന റെയ്ഡിനിടയില്‍ രക്ഷപ്പെട്ടുവെന്ന്് പോലീസ് പറയുന്ന കമറുദ്ദീനെക്കുറിച്ച് സംഘടനക്ക് യാതൊരു വിവരവുമില്ലെന്ന്് പോപ്പുലര്‍ഫ്രണ്ട് ജില്ലാ സിക്രട്ടറി സി എം നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവസമയത്ത് അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ലെന്നാണ് തങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞതെന്ന് നസീര്‍ പറഞ്ഞു. പോലീസ് അന്വേഷണത്തെ ഭയന്ന്് കമറുദ്ദീന്‍ ഒളിവില്‍ പോയതെന്തിനെന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് അതിന് മറുപടി പറയേണ്ടത് കമറുദ്ദീന്‍തന്നെയാണെന്നായിരുന്നു നസീറിന്റെ മറുപടി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന യു എ പി എ കരിനിയമത്തിനെതിരെ ജന വിചാരണ … Continue reading "ഒളിവില്‍ പോയതിന് മറുപടി പറയേണ്ടത് കമറുദ്ദീന്‍ : നസീര്‍"

Published On:May 8, 2013 | 1:06 pm

കണ്ണൂര്‍ : നാറാത്തെ ആയുധപരിശീലന റെയ്ഡിനിടയില്‍ രക്ഷപ്പെട്ടുവെന്ന്് പോലീസ് പറയുന്ന കമറുദ്ദീനെക്കുറിച്ച് സംഘടനക്ക് യാതൊരു വിവരവുമില്ലെന്ന്് പോപ്പുലര്‍ഫ്രണ്ട് ജില്ലാ സിക്രട്ടറി സി എം നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവസമയത്ത് അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ലെന്നാണ് തങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞതെന്ന് നസീര്‍ പറഞ്ഞു. പോലീസ് അന്വേഷണത്തെ ഭയന്ന്് കമറുദ്ദീന്‍ ഒളിവില്‍ പോയതെന്തിനെന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് അതിന് മറുപടി പറയേണ്ടത് കമറുദ്ദീന്‍തന്നെയാണെന്നായിരുന്നു നസീറിന്റെ മറുപടി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന യു എ പി എ കരിനിയമത്തിനെതിരെ ജന വിചാരണ യാത്ര എന്ന പേരില്‍ നടത്തുന്ന കാമ്പയിനെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നസീര്‍. ജന വിചാരണ യാത്ര 9,10 തീയതികളില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരണം നടത്തും. ഇന്ന് വൈകീട്ട് സ്റ്റേഡിയം കോര്‍ണറിലാണ് സമാപനം. ത്വാഹ തങ്ങള്‍, കെ ഇ ഇബ്രാഹിം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

LIVE NEWS - ONLINE

  • 1
    3 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    3 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    4 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    6 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    7 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    9 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    11 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    11 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം