ന്യൂഡല്‍ഹി : ഒളിമ്പിക് ഹോക്കി യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ക്ക് ഇന്ന് നിരാണായക മത്സരങ്ങള്‍. ഫൈനലിലേക്കുള്ള യാത്ര ഉറപ്പിച്ചു കഴിഞ്ഞ പുരുഷന്മാര്ക്ക് ഇന്ന് തോറ്റാലും പ്രശ്നമില്ല. അതേസമയം വനിതാ ടീമിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അവസാന പൂള് മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ഇറ്റലിയെയാണ് നേരിടുന്നത്. ഇന്നത്തെ മത്സരം ജയിച്ചാല്‍ മാത്രമേ ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ കളിക്കാന്‍ വനിതകള്‍ക്കാകു. വൈകിട്ട് ആറു മണി മുതലാണു മത്സരം. പുരുഷന്മാരുടെ എതിരാളി പോളണ്ടാണ്. പോളണ്ട്, ഫ്രാന്‍സ്, കാനഡ എന്നീ … Continue reading "ഒളിമ്പിക് ഹോക്കി : ഇന്ത്യയുടെ വിധിയെഴുത്ത് ഇന്ന്"
ന്യൂഡല്‍ഹി : ഒളിമ്പിക് ഹോക്കി യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ക്ക് ഇന്ന് നിരാണായക മത്സരങ്ങള്‍. ഫൈനലിലേക്കുള്ള യാത്ര ഉറപ്പിച്ചു കഴിഞ്ഞ പുരുഷന്മാര്ക്ക് ഇന്ന് തോറ്റാലും പ്രശ്നമില്ല. അതേസമയം വനിതാ ടീമിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അവസാന പൂള് മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ഇറ്റലിയെയാണ് നേരിടുന്നത്. ഇന്നത്തെ മത്സരം ജയിച്ചാല്‍ മാത്രമേ ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ കളിക്കാന്‍ വനിതകള്‍ക്കാകു. വൈകിട്ട് ആറു മണി മുതലാണു മത്സരം. പുരുഷന്മാരുടെ എതിരാളി പോളണ്ടാണ്. പോളണ്ട്, ഫ്രാന്‍സ്, കാനഡ എന്നീ ടീമുകള്‍ക്ക് ഇന്നു നിര്‍ണായക ദിനമാണ്. മൂന്നു ടീമുകള്‍ക്കും ഫൈനല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഇന്നു തോറ്റാലും ഇന്ത്യക്ക് ഫൈനല്‍ കളിക്കാം.
പോളണ്ടിനോട് ഇന്ത്യ തോല്‍ക്കുകയും കാനഡയെ ഫ്രാന്‍സ് തോല്പിക്കുകയും ചെയ്താല്‍ ഇന്ത്യ, പോളണ്ട്, ഫ്രാന്‍സ് ടീമുകള്‍ക്ക് 12 പോയിന്റ് വീതമാകും. പിന്നെ ഗോള്‍ ശരാശരി പരിഗണനയ്ക്കു വരും. ഗ്രൂപ്പ് മല്‍സരത്തില്‍ ഫ്രാന്‍സിനെ 6-2നു പരാജയപ്പെടുത്തിയ ഇന്ത്യക്ക് ഗോള്‍ ശരാശരിയില്‍ ഫ്രാന്‍സിനെ മറികടന്നു ഫൈനലിലേക്കു കടക്കാം.