Thursday, April 18th, 2019

ഒബാമയുടെ വ്യോമപരിധിയില്‍ ചെറുവിമാനം ; പിടികൂടിയപ്പോള്‍ മയക്കുമരുന്ന്

വാഷിംഗ്ടണ്‍ : യു എസ് പ്രസിഡന്റ് ബറാക് ഒബാമ സഞ്ചരിക്കുകയായിരുന്ന ഹെലിക്കോപ്റ്ററിന്റെ വ്യോമപരിധിയില്‍ അതിക്രമിച്ചുകടന്ന ചെറുവിമാനത്തെ അടിയന്തിരമായി നിലത്തിറക്കി. പരിശോധിച്ചപ്പോള്‍ കണ്ടെടുത്തത് മയക്കുമരുന്ന്. ലോസ്ഏഞ്ചല്‍സില്‍ ഒബാമ സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്ററിന്റെ വ്യോമമേഖല ലംഘിച്ച ചെറുവിമാനത്തെ രണ്ട് യുദ്ധവിമാനങ്ങളെത്തിയാണ് ലോംഗ് ബീച്ച് വിമാനത്താവളത്തില്‍ ഇറക്കിയത്. തുടര്‍ന്ന് വിമാനം പരിശോധിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത് വിമാനത്തില്‍ കടത്തുകയായിരുന്ന 18 കിലോ മരിജുവാനയായിരുന്നു. ലഹരിമരുന്നു കടത്തുന്നതിനിടെ അബദ്ധത്തില്‍ പ്രസിഡന്റിന്റെ വ്യോമപരിധിയില്‍ കടന്നുപോയതാണ് തങ്ങളെന്ന് ചോദ്യംചെയ്യലിനിടെ ഇവര്‍ പോലീസിനെ അറിയിച്ചു. അതിനിടെ സംഭവം വന്‍ … Continue reading "ഒബാമയുടെ വ്യോമപരിധിയില്‍ ചെറുവിമാനം ; പിടികൂടിയപ്പോള്‍ മയക്കുമരുന്ന്"

Published On:Feb 17, 2012 | 4:37 am

വാഷിംഗ്ടണ്‍ : യു എസ് പ്രസിഡന്റ് ബറാക് ഒബാമ സഞ്ചരിക്കുകയായിരുന്ന ഹെലിക്കോപ്റ്ററിന്റെ വ്യോമപരിധിയില്‍ അതിക്രമിച്ചുകടന്ന ചെറുവിമാനത്തെ അടിയന്തിരമായി നിലത്തിറക്കി. പരിശോധിച്ചപ്പോള്‍ കണ്ടെടുത്തത് മയക്കുമരുന്ന്.
ലോസ്ഏഞ്ചല്‍സില്‍ ഒബാമ സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്ററിന്റെ വ്യോമമേഖല ലംഘിച്ച ചെറുവിമാനത്തെ രണ്ട് യുദ്ധവിമാനങ്ങളെത്തിയാണ് ലോംഗ് ബീച്ച് വിമാനത്താവളത്തില്‍ ഇറക്കിയത്. തുടര്‍ന്ന് വിമാനം പരിശോധിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത് വിമാനത്തില്‍ കടത്തുകയായിരുന്ന 18 കിലോ മരിജുവാനയായിരുന്നു. ലഹരിമരുന്നു കടത്തുന്നതിനിടെ അബദ്ധത്തില്‍ പ്രസിഡന്റിന്റെ വ്യോമപരിധിയില്‍ കടന്നുപോയതാണ് തങ്ങളെന്ന് ചോദ്യംചെയ്യലിനിടെ ഇവര്‍ പോലീസിനെ അറിയിച്ചു.
അതിനിടെ സംഭവം വന്‍ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

LIVE NEWS - ONLINE

  • 1
    6 hours ago

    എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി

  • 2
    7 hours ago

    മോദിയുടെ വാഗ്ദാനങ്ങള്‍ ഉള്ള് പൊള്ളയായ മുളപോലെയാണെന്ന് നവജ്യോത് സിങ് സിദ്ദു

  • 3
    10 hours ago

    വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

  • 4
    11 hours ago

    രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

  • 5
    11 hours ago

    ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

  • 6
    13 hours ago

    സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

  • 7
    13 hours ago

    പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

  • 8
    13 hours ago

    പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

  • 9
    13 hours ago

    മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്