Monday, November 19th, 2018

ഒത്തുകളി ‘രാജാക്കന്‍മാര്‍’ റോയല്‍സിനു പുറമെ കിംഗ്‌സും വിവാദത്തില്‍

മുംബൈ : ഐ പി എല്‍ ഒത്തുകളിയെ കുറിച്ചുള്ള അന്വേഷണം ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്കും നീങ്ങുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മൂന്ന് കളിക്കാര്‍ക്ക് വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്ന് ഒത്തുകളിക്ക് അറസ്റ്റിലായ വിന്ദു ധാരാസിംഗ് മൊഴി നല്‍കി. മൊഴിയുടെ ആധികാരികത പരിശോധിക്കേണ്ടതിനാല്‍ കളിക്കാരുടെ പേരുകള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അതിനിടെ ബി സി സി ഐ ചെയര്‍മാനും ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഉടമയുമായ എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി പോലീസ് സമന്‍സ് നല്‍കി. മെയ്യപ്പന്‍ എവിടെയാണെന്ന് … Continue reading "ഒത്തുകളി ‘രാജാക്കന്‍മാര്‍’ റോയല്‍സിനു പുറമെ കിംഗ്‌സും വിവാദത്തില്‍"

Published On:May 24, 2013 | 12:07 pm

CHENNAI-SUPERമുംബൈ : ഐ പി എല്‍ ഒത്തുകളിയെ കുറിച്ചുള്ള അന്വേഷണം ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്കും നീങ്ങുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മൂന്ന് കളിക്കാര്‍ക്ക് വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്ന് ഒത്തുകളിക്ക് അറസ്റ്റിലായ വിന്ദു ധാരാസിംഗ് മൊഴി നല്‍കി. മൊഴിയുടെ ആധികാരികത പരിശോധിക്കേണ്ടതിനാല്‍ കളിക്കാരുടെ പേരുകള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
അതിനിടെ ബി സി സി ഐ ചെയര്‍മാനും ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഉടമയുമായ എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി പോലീസ് സമന്‍സ് നല്‍കി. മെയ്യപ്പന്‍ എവിടെയാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനിയുടെ ഭാര്യ സാക്ഷിയേയും പോലീസ് ഉടന്‍ ചോദ്യം ചെയേ്തക്കും. ഇവര്‍ക്ക് പുറമെ ടീം മാനേജ്‌മെന്റിലെ മറ്റു ചിലരെ കൂടെ മുംബൈ െ്രെകംബ്രാഞ്ച് ചോദ്യം ചെയേ്തക്കുമെന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    3 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    4 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    6 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    10 hours ago

    ശബരിമല കത്തിക്കരുത്

  • 5
    10 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    10 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    10 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    12 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    12 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’