Tuesday, April 23rd, 2019

ഐ പി എസ് ഓഫീസര്‍ ചമഞ്ഞ് തോമസ് തട്ടിയത് 13 കോടി

കണ്ണൂര്‍ : പത്താം ക്ലാസ് തോറ്റ യുവാവ് ബാങ്കുകളെ കബളിപ്പിച്ച് ഏഴ് വര്‍ഷം കൊണ്ട് ഏഴോളം ബാങ്കുകളില്‍ നിന്ന് തട്ടിയത് പതിമൂന്ന് കോടി രൂപ. മുപ്പത് ലക്ഷം രൂപയുടെ ചതിയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത വാരം ചതുരക്കിണറിനടുത്ത് താമസിക്കുന്ന ആന്റണി എന്ന എം എം തോമസാണ് ഇത്രയും ഭീമമായ സംഖ്യ തട്ടിയെടുത്തതായി തെളിഞ്ഞത്. കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ഡിവൈ എസ് പി സുകുമാരനും സി ഐ വിനോദ് കുമാറും ചേര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് … Continue reading "ഐ പി എസ് ഓഫീസര്‍ ചമഞ്ഞ് തോമസ് തട്ടിയത് 13 കോടി"

Published On:Apr 8, 2013 | 11:05 am

കണ്ണൂര്‍ : പത്താം ക്ലാസ് തോറ്റ യുവാവ് ബാങ്കുകളെ കബളിപ്പിച്ച് ഏഴ് വര്‍ഷം കൊണ്ട് ഏഴോളം ബാങ്കുകളില്‍ നിന്ന് തട്ടിയത് പതിമൂന്ന് കോടി രൂപ. മുപ്പത് ലക്ഷം രൂപയുടെ ചതിയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത വാരം ചതുരക്കിണറിനടുത്ത് താമസിക്കുന്ന ആന്റണി എന്ന എം എം തോമസാണ് ഇത്രയും ഭീമമായ സംഖ്യ തട്ടിയെടുത്തതായി തെളിഞ്ഞത്. കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ഡിവൈ എസ് പി സുകുമാരനും സി ഐ വിനോദ് കുമാറും ചേര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തായത്.
2006ല്‍ ഇടുക്കിയിലെ കട്ടപ്പനയില്‍ നിന്ന് കണ്ണൂരിലെത്തി വാരത്ത് 11 സെന്റ് സ്ഥലം വാങ്ങി അതില്‍ പണികഴിപ്പിച്ച വീട് കാണിച്ച് ലോണുകള്‍ തരപ്പെടുത്തിയാണ് തോമസ് ആദ്യം തട്ടിപ്പ് തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. 25ലക്ഷം രൂപ മാത്രം മോഹവിലയുള്ള വീടിനും സ്ഥലത്തിനും കൂടി കോടികളാണത്രെ ബാങ്കുകള്‍ ലോണ്‍ നല്‍കിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക്, വൈശ്യ ബാങ്ക്, എന്നീ ദേശസാല്‍കൃത ബാങ്കുകള്‍ക്ക് പുറമെ അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്ക് വരെ ആന്റണിക്ക് ലോണ്‍ നല്‍കിയിട്ടുണ്ട്. സാധാരണ അംഗം പോലുമല്ലാത്ത ആന്റണിക്ക് എങ്ങിനെയാണ് അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് കോ ഓപ്പ് ബാങ്ക് ഇത്രയും വലിയ സംഖ്യ ലോണായി നല്‍കിയത് എന്നത് അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചു. പലരുടെയും പേരിലായി നാല്‍പതോളം ലോണുകളാണ് ആന്റണി ഇത്തരത്തില്‍ നേടിയെടുത്തതെന്നാണ് ചോദ്യം ചെയ്യലില്‍ തെളിഞ്ഞത്.
യൂണിയന്‍ ബാങ്കില്‍ ലോണിനായി ചെന്നപ്പോള്‍ താന്‍ ഐ പി എസ് ഓഫീസറാണെന്നായിരുന്നു ഇയാള്‍ പറഞ്ഞതത്രെ. നന്നായി സംസാരിക്കാന്‍ കഴിവുള്ള ആന്റണി തന്നെ വശത്താക്കിയെന്ന് മാനേജറും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പോലീസ് സ്‌റ്റേഷനില്‍ വെച്ചും താന്‍ ഐ പി എസ് ഓഫീസറാണെന്ന് ആന്റണി തര്‍ക്കിച്ചിരുന്നുവത്രെ. പിന്നീട് മറ്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം മാനേജര്‍ക്ക് നേരിട്ട് ബോധ്യപ്പെട്ടത്. അതിനിടെ ഡ്യൂപ്ലിക്കറ്റ് ഭാര്യയെ കാട്ടിയാണ് ഫെഡറല്‍ ബാങ്കിനെ കബളിപ്പിച്ചത്. അബദ്ധം മനസ്സിലാക്കി നാല് മാസം മുമ്പ് തന്നെ ബാങ്ക് അധികൃതര്‍ പരാതിയുമായി പോലീസിനെ സമീപിച്ചുവെങ്കിലും എഴുതി കൊടുക്കാന്‍ തയ്യാറാകാതെ ബാങ്ക് അധികൃതര്‍ തിരിച്ചു പോകുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ബാങ്കുകളില്‍ നിന്നും റിയല്‍ എസ്‌റ്റേറ്റ് കട്ടവടത്തിലൂടെയും ആന്റണി സമ്പാദിച്ച പണം മുഴുവന്‍ അപകടം മനസ്സിലാക്കി ഭാര്യയുടെ പേരിലാണ് സൂക്ഷിച്ചിരുന്നതെന്നും ചോദ്യം ചെയ്യലില്‍ കണ്ടെത്തി. ഭൂമി വില്‍ക്കാന്‍ തയ്യാറാകുന്നവരെ സമീപിച്ച് അവരെ പല കാര്യങ്ങളും പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം രേഖകള്‍ കൈക്കലാക്കുകയും പിന്നീട് ബാങ്കുകളെ സമീപിച്ച് ലോണ്‍ തരപ്പെടുത്തുകയുമാണ് ഇയാളുടെ മറ്റൊരു രീതിയത്രെ. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ മുഴുവന്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കാര്‍ഷിക, വ്യാവസായിക, ബിസിനസ് ആവശ്യങ്ങള്‍ കാട്ടിയാണ് ഇയാള്‍ ലോണ്‍ സമ്പാദിക്കാറുള്ളത്.
സാധാരണക്കാരന് ഇത്തരം ലോണ്‍ ലഭിക്കണമെങ്കില്‍ അടിരേഖകള്‍ ഉള്‍പ്പെടെയുള്ള നൂലാമാലകളിലൂടെ കടന്നു പോകണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ബാങ്കുകള്‍ ആന്റണിയെ പോലൊരു തട്ടിപ്പു വീരന് ഇത്രയും ഭീമമായ സംഖ്യ നല്‍കിയതിനു പിന്നിലെ ദുരൂഹതയെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

LIVE NEWS - ONLINE

 • 1
  36 mins ago

  ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

 • 2
  1 hour ago

  സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

 • 3
  2 hours ago

  പൊരിവെയിലത്തും കനത്ത പോളിംഗ്

 • 4
  2 hours ago

  യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

 • 5
  2 hours ago

  വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

 • 6
  2 hours ago

  ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

 • 7
  5 hours ago

  മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി

 • 8
  5 hours ago

  കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

 • 9
  17 hours ago

  തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ