ന്യൂഡല്‍ഹി : ഐ പി എല്‍ കോഴയുമായി ബന്ധപ്പെട്ട് രാജ്യത്ത് അഞ്ച് സ്ഥലങ്ങളില്‍ പോലീസ് റെയ്ഡ് തുടങ്ങി. നിരവധി മത്സരങ്ങള്‍ക്ക് പിന്നില്‍ വാതുവെപ്പ് നടന്നിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് റെയ്ഡ്. കളിക്കാര്‍ക്ക് ലഭിച്ച പണം കണ്ടെത്താനാണ് പോലീസ് നീക്കം ശക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ശ്രീശാന്ത്, അങ്കിത് ചവാന്, അജിത് ചന്ദില എന്നിവരെ ഇന്ന് രാവിലെയും പോലീസ് ചോദ്യം ചെയ്യുകയാണ്. ചോദ്യംചെയ്യലിനിടെ ശ്രീശാന്ത് നിയന്ത്രണം നഷ്ടപ്പെട്ട് പൊട്ടിക്കരയുന്നത് തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ സൂചന നല്കി. ശ്രീശാന്ത് മാനസികമായി തകര്‍ന്നനിലയിലാണ്. … Continue reading "ഐ പി എല്‍ കോഴ : അഞ്ചിടത്ത് റെയ്ഡ്"