Wednesday, September 19th, 2018

എ സി കോച്ചുകളിലെ യാത്രക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി : ട്രെയിനുകളിലെ എ സി കോച്ചില്‍ യാത്ര ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള റെയില്‍വെ ഉത്തരവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ യാത്ര ചെയ്യുന്നവരെ ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരായി പരിഗണിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ടിക്കറ്റ് വില്‍പ്പനയിലെ ഇടനിലക്കാരെ ഒഴിവാക്കാനുളള നടപടിയുടെ ഭാഗമായാണ് പുതിയ നടപടി. എല്ലാ എ സി കോച്ചുകളിലും എ സി ചെയര്‍ കാര്‍, എക്‌സിക്യൂട്ടീവ് ക്ലാസ് വിഭാഗങ്ങളിലുളള യാത്രക്കാര്‍ക്കാര്‍ക്കാണ് പുതിയ നിയമം ബാധകമാകുന്നത്. വോട്ടര്‍ ഐ ഡി, പാന്‍ കാര്‍ഡ്, ആധാര്‍ … Continue reading "എ സി കോച്ചുകളിലെ യാത്രക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി"

Published On:Feb 15, 2012 | 6:06 am

ന്യൂഡല്‍ഹി : ട്രെയിനുകളിലെ എ സി കോച്ചില്‍ യാത്ര ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള റെയില്‍വെ ഉത്തരവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
തിരിച്ചറിയല്‍ കാര്‍ഡില്ലാതെ യാത്ര ചെയ്യുന്നവരെ ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരായി പരിഗണിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ടിക്കറ്റ് വില്‍പ്പനയിലെ ഇടനിലക്കാരെ ഒഴിവാക്കാനുളള നടപടിയുടെ ഭാഗമായാണ് പുതിയ നടപടി. എല്ലാ എ സി കോച്ചുകളിലും എ സി ചെയര്‍ കാര്‍, എക്‌സിക്യൂട്ടീവ് ക്ലാസ് വിഭാഗങ്ങളിലുളള യാത്രക്കാര്‍ക്കാര്‍ക്കാണ് പുതിയ നിയമം ബാധകമാകുന്നത്. വോട്ടര്‍ ഐ ഡി, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, െ്രെഡവിംഗ് ലൈസന്‍സ്, ക്രെഡിറ്റ് കാര്‍ഡ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, സംസ്ഥാനകേന്ദ്ര സര്‍ക്കാരുകള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങി ഒമ്പത് തിരിച്ചറിയല്‍ രേഖകളാണ് റെയില്‍വെ അംഗീകരിച്ചിരിക്കുന്നത്. അതേസമയം
തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് രേഖയായി അംഗീകരിക്കില്ല.

LIVE NEWS - ONLINE

  • 1
    19 mins ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 2
    2 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 3
    2 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 4
    2 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 5
    3 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 6
    3 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 7
    4 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 8
    4 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 9
    4 hours ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു