Saturday, January 19th, 2019

എ എസ് ഐയെ മര്‍ദ്ദിച്ചു ; പോലീസുകാരന്റെ മാല കവര്‍ന്നു

തളിപ്പറമ്പ് : ആറോളം ബൈക്കുകളിലെത്തിയ സംഘം ബസ് തടഞ്ഞുനിര്‍ത്തി ബസ് ജീവനക്കാരനെയും എ എസ്‌ഐയെയും മര്‍ദിക്കുകയും പോലീസുകാരന്റെ മൂന്നേകാല്‍പവന്‍ സ്വര്‍ണമാലയും ഫോണും അപഹരിക്കുകയും ചെയ്തതായി പരാതി. ഇന്നലെ രാത്രി പത്ത് മണിയോടെ ദേശീയപാതയില്‍ ഏഴാംമൈലിലായിരുന്നു സംഭവം. അബാബി ബസ് ഡ്രൈവര്‍ ഷാജി (30) കണ്ണവം പോലീസ് സ്റ്റേഷനിലെ എ എസ് ഐ യു സി കണ്ണന്‍ (53) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കെ -13വി 8065 അബാബി ബസ് കണ്ണൂരില്‍ നിന്നും കീച്ചേരികുന്ന് ബസ് സ്റ്റോപ്പിന് സമീപമെത്തിയപ്പോള്‍ ബസിനെ … Continue reading "എ എസ് ഐയെ മര്‍ദ്ദിച്ചു ; പോലീസുകാരന്റെ മാല കവര്‍ന്നു"

Published On:Feb 14, 2012 | 7:38 am

തളിപ്പറമ്പ് : ആറോളം ബൈക്കുകളിലെത്തിയ സംഘം ബസ് തടഞ്ഞുനിര്‍ത്തി ബസ് ജീവനക്കാരനെയും എ എസ്‌ഐയെയും മര്‍ദിക്കുകയും പോലീസുകാരന്റെ മൂന്നേകാല്‍പവന്‍ സ്വര്‍ണമാലയും ഫോണും അപഹരിക്കുകയും ചെയ്തതായി പരാതി.
ഇന്നലെ രാത്രി പത്ത് മണിയോടെ ദേശീയപാതയില്‍ ഏഴാംമൈലിലായിരുന്നു സംഭവം. അബാബി ബസ് ഡ്രൈവര്‍ ഷാജി (30) കണ്ണവം പോലീസ് സ്റ്റേഷനിലെ എ എസ് ഐ യു സി കണ്ണന്‍ (53) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കെ -13വി 8065 അബാബി ബസ് കണ്ണൂരില്‍ നിന്നും കീച്ചേരികുന്ന് ബസ് സ്റ്റോപ്പിന് സമീപമെത്തിയപ്പോള്‍ ബസിനെ മറികടന്ന് ഒരു സംഘം ബൈക്ക് റോഡിന് കുറുകെയിട്ട് ബസ് തടഞ്ഞ് ഡ്രൈവറെ ചീത്തവിളിക്കുകയും ഡ്രൈവറെ അക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഈ ബസിലുണ്ടായിരുന്ന എഎസ്‌ഐ കണ്ണന്‍ പ്രശ്‌നത്തില്‍ ഇടപെട്ട് ബൈക്ക് എടുത്തുമാറ്റുകയും യാത്ര തുടരുകയും ചെയ്തു. ബസ് ഏഴാംമൈലിലെത്തിയപ്പോള്‍ ആറോളം ബൈക്കുകളില്‍ എത്തിയ സംഘം ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും ബസിലുണ്ടായിരുന്ന എഎസ്‌ഐ കണ്ണനെയും റോഡിലേക്ക് വലിച്ചിഴച്ച് മര്‍ദിക്കുകയുമായിരുന്നു. അക്രമികള്‍ എത്തിയ ബൈക്കുകളുടെ നമ്പറുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. രാത്രികാലങ്ങളില്‍ ബസ് ജീവനക്കാരെയും യാത്രക്കാരെയും അക്രമിക്കുന്ന സംഭവം കൂടിവരുന്നതായും എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    8 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    10 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    12 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    15 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    16 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    16 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    16 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    17 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    18 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍