Friday, November 16th, 2018

‘എല്ലിക്ക്’ മോസ്റ്റ് അഡ്മയേര്‍ഡ് ബ്രാന്റ് അവാര്‍ഡ്

ഫാഷന്‍ രംഗത്ത് പുതു പുത്തന്‍ മോഡലുകളിറക്കി ശ്രദ്ധേയരായ ഇഎല്‍എല്‍ഇ ക്ക് (എല്ലി) മോസ്റ്റ് അഡ്മയേര്‍ഡ് ബ്രാഞ്ച് അവാര്‍ഡ്. യുവതിയുവാക്കളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച മോഡല്‍ വസ്ത്രങ്ങള്‍ വിപണിയിലിറക്കിയതിനാണ് എല്ലി അവാര്‍ഡിനര്‍ഹമായത്. 13-ാമത് ഇമേജ് ഫാഷന്‍ അവാര്‍ഡ് ദാന ചടങ്ങിലാണ് എല്ലിയെ തെരഞ്ഞെടുത്തത്. പ്രവര്‍ത്തനം തുടങ്ങി ഏതാണ്ട് ഒരു വര്‍ഷം മാത്രമായ എല്ലി ഇക്കാലയളവില്‍ പുറത്തിറക്കിയ വസ്ത്രങ്ങള്‍ക്ക് ജനഹൃദയങ്ങളെ നന്നായി സ്വാധീനിക്കാന്‍ കഴിഞ്ഞെന്ന് അവാര്‍ഡ് ജേതാക്കള്‍ വിലയിരുത്തി.വസ്ത്ര വിപണ രംഗത്തെ പുതുപുത്തന്‍ പ്രവണതകളെക്കുറിച്ച് വിലയിരുത്താന്‍ രൂപീകൃതമായ ഇമേജ് ഫാഷന്‍ … Continue reading "‘എല്ലിക്ക്’ മോസ്റ്റ് അഡ്മയേര്‍ഡ് ബ്രാന്റ് അവാര്‍ഡ്"

Published On:Apr 11, 2013 | 11:15 am

ഫാഷന്‍ രംഗത്ത് പുതു പുത്തന്‍ മോഡലുകളിറക്കി ശ്രദ്ധേയരായ ഇഎല്‍എല്‍ഇ ക്ക് (എല്ലി) മോസ്റ്റ് അഡ്മയേര്‍ഡ് ബ്രാഞ്ച് അവാര്‍ഡ്. യുവതിയുവാക്കളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച മോഡല്‍ വസ്ത്രങ്ങള്‍ വിപണിയിലിറക്കിയതിനാണ് എല്ലി അവാര്‍ഡിനര്‍ഹമായത്. 13-ാമത് ഇമേജ് ഫാഷന്‍ അവാര്‍ഡ് ദാന ചടങ്ങിലാണ് എല്ലിയെ തെരഞ്ഞെടുത്തത്.
പ്രവര്‍ത്തനം തുടങ്ങി ഏതാണ്ട് ഒരു വര്‍ഷം മാത്രമായ എല്ലി ഇക്കാലയളവില്‍ പുറത്തിറക്കിയ വസ്ത്രങ്ങള്‍ക്ക് ജനഹൃദയങ്ങളെ നന്നായി സ്വാധീനിക്കാന്‍ കഴിഞ്ഞെന്ന് അവാര്‍ഡ് ജേതാക്കള്‍ വിലയിരുത്തി.വസ്ത്ര വിപണ രംഗത്തെ പുതുപുത്തന്‍ പ്രവണതകളെക്കുറിച്ച് വിലയിരുത്താന്‍ രൂപീകൃതമായ ഇമേജ് ഫാഷന്‍ ഫോറം(ഐ എഫ്.എഫ്)മാണ് വസ്ത്രവ്യാപാര രംഗത്തെ അഭിമാനമായ ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
ഫ്രഞ്ച് ഫാഷന്‍ വസ്ത്ര നിര്‍മാതാക്കളായ എല്ലിയെ ഇന്ത്യന്‍ വസ്ത്ര വ്യാപാര രംഗത്ത് പരിചയപ്പെടുത്തിയത് അരവിന്ദ് ലൈഫ് സ്റ്റൈല്‍ ബ്രാന്റ് ലിമിറ്റഡ് കമ്പനിയാണ്.സ്ത്രീകളുടെ വസ്ത്രങ്ങള്‍, ഷൂ,ബാഗ്, കുട്ടികളുടെ വസ്ത്രങ്ങള്‍ എന്നിവയാണ് എല്ലി പ്രധാനമായും വിപണിയിലിറക്കുന്നത്.
ഇതിനകം തന്നെ 80 ഓളം രാജ്യങ്ങളില്‍ എല്ലി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നുണ്ട്.
ഇന്ത്യയില്‍ ഡല്‍ഹി, ബംഗലൂരു,കൊല്‍ക്കത്ത,മുംബൈ, ചാണ്ഡിഗഡ് എന്നീ വന്‍ നഗരങ്ങളിലാണ് ഇവര്‍ക്ക് വിപണന കേന്ദ്രങ്ങളുള്ളത്. കുടാതെ കമ്പനിയുടെ ചില പ്രത്യേക ഷോറൂമുകളിലും ഇവരുടെ വസ്ത്രങ്ങള്‍ വില്‍പ്പന നടത്തി വരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 2
    3 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 3
    4 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 4
    4 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 5
    5 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 6
    5 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 7
    6 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 8
    6 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 9
    6 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം