ബീജിങ്് : എലിയിറച്ചി അടക്കമുള്ള മാംസത്തില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് ആട്ടിറച്ചിയെന്ന വ്യാജേന വിറ്റഴിച്ച 900 മാംസ കച്ചവടക്കാരെ ചൈനയില്‍ അറസ്റ്റു ചെയ്തു. ഇവരില്‍ നിന്ന് ഇരുപതിനായിരത്തോളം ടണ്‍ മാംസം പിടിച്ചെടുത്തതായും അധികൃതര്‍ അറിയിച്ചു. കുറുക്കന്, നീര്‍നായ എന്നിവയുടെ മാംസവും ഇത്തരത്തില്‍ വില്‍പ്പന നടത്തിയതായും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. പക്ഷിപ്പനി പടരുന്ന പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയിലാണ് മാംസം പിടിച്ചെടുത്തത്.