Friday, April 19th, 2019

എയ്ഡഡ് ഹയര്‍സെക്കന്ററി അധ്യാപക നിയമനങ്ങള്‍ക്ക് നിയന്ത്രണം

തിരു: എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ അധ്യാപകരെയും അനധ്യാപകരെയും നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കിനി ഡയറക്ടറുടെ സര്‍ക്കുലര്‍. എയ്ഡഡ് സ്‌കൂളിലെ നിയമനങ്ങളെകുറിച്ച് ആക്ഷേപങ്ങളും കോടതി പരാമര്‍ശങ്ങളും ഉണ്ടായതിനെത്തുടര്‍ന്നാണ് മാനേജ്‌മെന്റുകള്‍ക്ക് നിരവധി നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തുക ഉണ്ടായി.  ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഡപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളുമായാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഇനി ഹയര്‍ സെക്കന്ററി അധ്യാപക നിയമനത്തിനു മുന്‍പു രണ്ടു പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കണം. ഒരു തസ്തികയിലേക്കു മൂന്ന് അപേക്ഷകരെങ്കിലും … Continue reading "എയ്ഡഡ് ഹയര്‍സെക്കന്ററി അധ്യാപക നിയമനങ്ങള്‍ക്ക് നിയന്ത്രണം"

Published On:Jul 20, 2013 | 3:26 pm

തിരു: എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ അധ്യാപകരെയും അനധ്യാപകരെയും നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കിനി ഡയറക്ടറുടെ സര്‍ക്കുലര്‍. എയ്ഡഡ് സ്‌കൂളിലെ നിയമനങ്ങളെകുറിച്ച് ആക്ഷേപങ്ങളും കോടതി പരാമര്‍ശങ്ങളും ഉണ്ടായതിനെത്തുടര്‍ന്നാണ് മാനേജ്‌മെന്റുകള്‍ക്ക് നിരവധി നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തുക ഉണ്ടായി. 
ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഡപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളുമായാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഇനി ഹയര്‍ സെക്കന്ററി അധ്യാപക നിയമനത്തിനു മുന്‍പു രണ്ടു പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കണം. ഒരു തസ്തികയിലേക്കു മൂന്ന് അപേക്ഷകരെങ്കിലും ഇല്ലെങ്കില്‍ നിയമന നടപടികള്‍ റദ്ദാക്കി വീണ്ടും അപേക്ഷ ക്ഷണിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാന്‍ പത്രത്തില്‍ പരസ്യം വന്നശേഷം 15 പ്രവര്‍ത്തി ദിവസമെങ്കിലും സമയം നല്‍കണം. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍ അധ്യക്ഷനും പ്രിന്‍സിപ്പല്‍, ഡപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് ഇന്റര്‍വ്യൂ നടത്തേണ്ടത്. നിലവിലുള്ള ഒഴിവുകളില്‍ മാത്രമേ നിയമനം നടത്താന്‍ കഴിയൂ എന്നതാണു പ്രധാന മാറ്റം.

LIVE NEWS - ONLINE

  • 1
    8 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    10 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    12 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    13 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    15 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    16 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    16 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം