Thursday, November 15th, 2018

എന്‍ ടി ടിഎഫില്‍ ഇലക്ട്രോണിക്‌സ് , മെക്കാട്രോണിക്‌സ് കോഴ്‌സുകള്‍ ജൂലൈ മുതല്‍

കണ്ണൂര്‍ : ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞ എന്‍ ടി ടി എഫ് കേരള സര്‍ക്കാറിന്റെ ഇന്‍കില്‍ എന്ന സ്ഥാപനവുമായി സഹകരിച്ച് മലപ്പുറം ട്രെയിനിംഗ് സെന്ററില്‍ ജൂലായ് മുതല്‍ ഇലക്ട്രോണിക്‌സ്, മെക്കാട്രോണിക്‌സ് എന്നീ കോഴ്‌സുകള്‍ തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ അരനുറ്റാണ്ടിനുള്ളില്‍ സ്വദേശത്തും വിദേശത്തുമായി 600 ല്‍ പരം പ്രമുഖ വ്യവസായ സ്ഥാപനങ്ങളില്‍ 95 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത സാങ്കേതിക രംഗത്ത് നിയമനം നേടിക്കൊടുത്ത ചരിത്രമാണ് തലശ്ശേരി നെട്ടൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന എന്‍ ടി … Continue reading "എന്‍ ടി ടിഎഫില്‍ ഇലക്ട്രോണിക്‌സ് , മെക്കാട്രോണിക്‌സ് കോഴ്‌സുകള്‍ ജൂലൈ മുതല്‍"

Published On:Apr 13, 2013 | 10:01 am

കണ്ണൂര്‍ : ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞ എന്‍ ടി ടി എഫ് കേരള സര്‍ക്കാറിന്റെ ഇന്‍കില്‍ എന്ന സ്ഥാപനവുമായി സഹകരിച്ച് മലപ്പുറം ട്രെയിനിംഗ് സെന്ററില്‍ ജൂലായ് മുതല്‍ ഇലക്ട്രോണിക്‌സ്, മെക്കാട്രോണിക്‌സ് എന്നീ കോഴ്‌സുകള്‍ തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ അരനുറ്റാണ്ടിനുള്ളില്‍ സ്വദേശത്തും വിദേശത്തുമായി 600 ല്‍ പരം പ്രമുഖ വ്യവസായ സ്ഥാപനങ്ങളില്‍ 95 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത സാങ്കേതിക രംഗത്ത് നിയമനം നേടിക്കൊടുത്ത ചരിത്രമാണ് തലശ്ശേരി നെട്ടൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന എന്‍ ടി ടി എഫിനുള്ളതെന്ന് പ്രിന്‍സിപ്പല്‍ എന്‍ പി അനില്‍കുമാര്‍ പറഞ്ഞു.
എന്‍ ടി ടി എഫിന്റെ ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സായ പ്രസിഷന്‍ മെഷിനിസ്റ്റ്, ഇന്‍സ്‌പെക്ഷന്‍ ആന്റ് മെട്രോളജി എന്നിവക്ക് ഇന്റസ്ട്രിയില്‍ വളരെയധികം ഡിമാന്റാണുള്ളത്. എസ്.എസ്.എല്‍.സിയാണ് വിദ്യാഭ്യാസ യോഗ്യത. 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വ്യവസായ സ്ഥാപനങ്ങളില്‍ ജോലിലഭിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങള്‍ക്ക് പുറമെ ബംഗലുരു, ചെന്നൈ, കൊച്ചി, കോയമ്പത്തൂര്‍, ദര്‍വാഡ്, ഗണ്ണാവരം, പൂനെ തുടങ്ങി 16 പരിശീലന കേന്ദ്രങ്ങളിലായി ഇപ്പോള്‍ തന്നെ പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ എന്‍ ടി ടി എഫില്‍ പരിശീലനം നേടുന്നുണ്ട്. 53 വര്‍ഷം മുമ്പ് തലശ്ശേരിയില്‍ ടൂള്‍ ആന്റ് ഡൈ മെയ്ക്കിങ്ങില്‍ പരിശീലനം ആരംഭിച്ച സ്ഥാപനം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.
മത്സരപരീക്ഷ വഴിയാണ് റെസിഡന്‍ഷ്യല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു. ദര്‍വാഡ് പ്രിന്‍സിപ്പല്‍ ആര്‍ സദാശിവന്‍, ഡയരക്ടര്‍മാരായ എന്‍. രഘുരാജ്, അരുള്‍ ശെല്‍വന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

LIVE NEWS - ONLINE

 • 1
  5 mins ago

  പാലക്കാട് എടിഎം കവര്‍ച്ചാശ്രമം

 • 2
  22 mins ago

  അമീര്‍ ഖാന്‍ ചിത്രം 150 കോടി ക്ലബില്‍

 • 3
  24 mins ago

  തൃപ്തിക്ക് പ്രത്യേക സുരക്ഷയില്ല: പോലീസ്

 • 4
  37 mins ago

  മണ്ഡലകാലത്തിനായി ശബരിമല നട നാളെ തുറക്കും

 • 5
  14 hours ago

  ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

 • 6
  15 hours ago

  വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

 • 7
  18 hours ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 8
  21 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 9
  21 hours ago

  റൂണിയും ബൂട്ടഴിക്കുന്നു