Wednesday, January 16th, 2019

എന്‍ എസ് എസ് പ്രസിഡന്റ് പി കെ നാരായണ പണിക്കര്‍ അന്തരിച്ചു

ചങ്ങനാശേരി : എന്‍ എസ് എസ് പ്രസിഡന്റും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി കെ നാരായണ പണിക്കര്‍(82) അന്തരിച്ചു. ഉച്ചതിരിഞ്ഞ് 2.10ന് ചങ്ങനാശേരിയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യപരമായ കാരണങ്ങളാല്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1930 ആഗസ്ത് 30ന് എം എന്‍ വേലു പിള്ളയുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി ജനിച്ച നാരായണ പണിക്കര്‍ ബിരുദത്തിനു ശേഷം അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ചങ്ങനാശേരി ബാറിലെ പ്രമുഖ അഭിഭാഷകനായിരിക്കേ 1970ല്‍ മന്നത്ത് പത്മനാഭന്റെ വ്യക്തി പ്രഭാവത്തില്‍ ആകര്‍ഷിതനായി എന്‍ എസ് എസില്‍ … Continue reading "എന്‍ എസ് എസ് പ്രസിഡന്റ് പി കെ നാരായണ പണിക്കര്‍ അന്തരിച്ചു"

Published On:Feb 29, 2012 | 9:30 am

ചങ്ങനാശേരി : എന്‍ എസ് എസ് പ്രസിഡന്റും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി കെ നാരായണ പണിക്കര്‍(82) അന്തരിച്ചു. ഉച്ചതിരിഞ്ഞ് 2.10ന് ചങ്ങനാശേരിയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യപരമായ കാരണങ്ങളാല്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
1930 ആഗസ്ത് 30ന് എം എന്‍ വേലു പിള്ളയുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി ജനിച്ച നാരായണ പണിക്കര്‍ ബിരുദത്തിനു ശേഷം അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ചങ്ങനാശേരി ബാറിലെ പ്രമുഖ അഭിഭാഷകനായിരിക്കേ 1970ല്‍ മന്നത്ത് പത്മനാഭന്റെ വ്യക്തി പ്രഭാവത്തില്‍ ആകര്‍ഷിതനായി എന്‍ എസ് എസില്‍ എത്തിയ പണിക്കര്‍ 1974 മുതല്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ട്രഷററായി നിയമിതനായി. 1983ല്‍ അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള സിംഗപ്പൂര്‍ ഹൈക്കമ്മീഷണറായി നിയമിതനായതിനെ തുടര്‍ന്നായിരുന്നു പണിക്കര്‍ നേതൃപദവിയിലേക്കുയര്‍ത്തപ്പെട്ടത്. പിന്നീട് 28 വര്‍ഷം എന്‍ എസ് എസിന്റെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. സമുദായാചാര്യന്‍ മന്നത്തു പത്മനാഭനുശേഷം ഏറ്റവും കൂടുതല്‍ കാലം എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറി പദത്തിലിരുന്ന വ്യക്തിയാണ് നാരായണപ്പണിക്കര്‍. ഇതിനു പുറമെ എന്‍ ഡി പിയുടെ ചെയര്‍മാനായും ചങ്ങനാശ്ശേരി മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അനാരോഗ്യം മൂലം രണ്ടു വര്‍ഷം മുന്‍പ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ നാരായണപ്പണിക്കര്‍ കഴിഞ്ഞ വര്‍ഷമാണ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.
നാരായണ പണിക്കരുടെ മൃതദേഹം ഇന്ന് വീട്ടില്‍ പൊതു ദര്‍ശനത്തിനു വെച്ച ശേഷം നാളെ രാവിലെ പത്തുമണിയോടെ വിലാപയാത്രയായി പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്ത് എത്തിക്കും. ഒരു മണിവരെ പൊതുദര്‍ശനത്തിനു വെച്ച ശേഷം വൈകുന്നേരം നാലുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

LIVE NEWS - ONLINE

  • 1
    10 hours ago

    നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

  • 2
    12 hours ago

    ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

  • 3
    13 hours ago

    കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

  • 4
    15 hours ago

    അഡ്‌ലെയ്ഡില്‍ ഇന്ത്യ

  • 5
    15 hours ago

    പ്രധാനമന്ത്രി കേരളത്തിലെത്തി

  • 6
    16 hours ago

    കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

  • 7
    19 hours ago

    നമിക്കുന്നു ഈ പ്രതിഭയെ

  • 8
    20 hours ago

    ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

  • 9
    21 hours ago

    മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി