Wednesday, January 16th, 2019

എന്‍ഡോസള്‍ഫാന്‍; പഞ്ചഗവ്യ ചികില്‍സാ പദ്ധതി – നിരാമയ 2013 നടപ്പാക്കും

കാഞ്ഞങ്ങാട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ക്കായി സൗജന്യ പഞ്ചഗവ്യ ചികില്‍സാ പദ്ധതി- നിരാമയ 2013 നടപ്പാക്കും. മാ ഫൗണ്ടേഷന്റെയും പുല്ലൂര്‍ പെരിയ പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി. പദ്ധതിയുടെ ഉദ്ഘാടനം 22ന്് മൂന്നിന് പെരിയ ഗവ. ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും. ഹൊസനഗര രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതി സ്വാമികള്‍ ദീപം തെളിയിക്കും. അസം മന്ത്രി ഹേമന്തോ ബിശ്വാസ് ശര്‍മ മുഖ്യാതിഥിയാകും. പി. കരുണാകരന്‍ എംപി മഹാത്മ ബഡ്‌സ് സ്‌കൂളിന്റെ സിഡി പ്രകാശനം ചെയ്യും. ഹിന്ദി … Continue reading "എന്‍ഡോസള്‍ഫാന്‍; പഞ്ചഗവ്യ ചികില്‍സാ പദ്ധതി – നിരാമയ 2013 നടപ്പാക്കും"

Published On:Sep 11, 2013 | 5:51 pm

കാഞ്ഞങ്ങാട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ക്കായി സൗജന്യ പഞ്ചഗവ്യ ചികില്‍സാ പദ്ധതി- നിരാമയ 2013 നടപ്പാക്കും. മാ ഫൗണ്ടേഷന്റെയും പുല്ലൂര്‍ പെരിയ പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി. പദ്ധതിയുടെ ഉദ്ഘാടനം 22ന്് മൂന്നിന് പെരിയ ഗവ. ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും. ഹൊസനഗര രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതി സ്വാമികള്‍ ദീപം തെളിയിക്കും. അസം മന്ത്രി ഹേമന്തോ ബിശ്വാസ് ശര്‍മ മുഖ്യാതിഥിയാകും. പി. കരുണാകരന്‍ എംപി മഹാത്മ ബഡ്‌സ് സ്‌കൂളിന്റെ സിഡി പ്രകാശനം ചെയ്യും. ഹിന്ദി സിനിമാതാരം വിവേക് ഒബ്‌റോയി ലോഗോ പ്രകാശനം ചെയ്യും.
ബിഎ പരീക്ഷയില്‍ റാങ്ക് നേടിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ ജിജേഷിന് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജയിംസ് ഉപഹാരം നല്‍കും. കെ. കുഞ്ഞിരാമന്‍ എംഎല്‍എ (ഉദുമ) അധ്യക്ഷത വഹിക്കും. 23നു 8.30 ന് മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം മന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിക്കും. 9.30 ന് മഹാത്മ ബഡ്‌സ് സ്‌കൂള്‍ ഒരുക്കുന്ന എക്‌സിബിഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. ഒരു വര്‍ഷം നീളുന്ന ചികില്‍സാ പദ്ധതി ആദ്യഘട്ടത്തില്‍ ജില്ലയിലെ ബഡ്‌സ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണു നടപ്പാക്കുക.

LIVE NEWS - ONLINE

  • 1
    9 hours ago

    നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

  • 2
    11 hours ago

    ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

  • 3
    12 hours ago

    കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

  • 4
    14 hours ago

    അഡ്‌ലെയ്ഡില്‍ ഇന്ത്യ

  • 5
    14 hours ago

    പ്രധാനമന്ത്രി കേരളത്തിലെത്തി

  • 6
    14 hours ago

    കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

  • 7
    18 hours ago

    നമിക്കുന്നു ഈ പ്രതിഭയെ

  • 8
    19 hours ago

    ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

  • 9
    19 hours ago

    മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി