Wednesday, September 19th, 2018

എന്റെ പുതിയ നമ്പര്‍ പ്രദര്‍ശനത്തിന്

ഒട്ടേറെ പുതുമകളുമായെത്തുന്ന പുതിയ സിനിമയാണ് എന്റെ പുതിയ നമ്പര്‍. മൊബൈല്‍ ഫോണ്‍ പ്രണയത്തിലൂടെ നീങ്ങുന്ന സിനിമയില്‍ രസകരവും ഉദ്വേഗജനകവുമായ നിരവധി മുഹൂര്‍ത്തങ്ങളുണ്ട്. കൊച്ചയില്‍ ബിസിനസ്സ് നടത്തുന്ന റെനിയുടെയും തൊഴില്‍ര ഹിതനായ പ്രവീണിന്റെയും ജീവിതത്തിലൂടെയാണ് എന്റെ പുതിയ നമ്പര്‍ കടന്നു പോകുന്നത്. സദാചാരവിരുദ്ധ ജീവിതം നയിക്കുന്ന പ്രവീണിന് നിരവധി പെണ്‍സുഹൃത്തുക്കളുണ്ട്. റെനിയാകട്ടെ ഇതിന് വിപരീതമായ ജീവിതം നയിക്കുന്നയാളും. ഇതിനിടെ മുംബൈക്കാരിയായ ഒരു വിധവയുടെ വിവാഹാലോചന പ്രവീണിനെ തേടിയെത്തുന്നു. ഇവരെ ഒഴിവാക്കാനായി പ്രവീണ്‍ ഷെറിനെ റെനിക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു. ഇവര്‍ … Continue reading "എന്റെ പുതിയ നമ്പര്‍ പ്രദര്‍ശനത്തിന്"

Published On:Apr 25, 2013 | 1:37 pm

ENTE-PUTHIYA-NUMBERഒട്ടേറെ പുതുമകളുമായെത്തുന്ന പുതിയ സിനിമയാണ് എന്റെ പുതിയ നമ്പര്‍. മൊബൈല്‍ ഫോണ്‍ പ്രണയത്തിലൂടെ നീങ്ങുന്ന സിനിമയില്‍ രസകരവും ഉദ്വേഗജനകവുമായ നിരവധി മുഹൂര്‍ത്തങ്ങളുണ്ട്. കൊച്ചയില്‍ ബിസിനസ്സ് നടത്തുന്ന റെനിയുടെയും തൊഴില്‍ര ഹിതനായ പ്രവീണിന്റെയും ജീവിതത്തിലൂടെയാണ് എന്റെ പുതിയ നമ്പര്‍ കടന്നു പോകുന്നത്. സദാചാരവിരുദ്ധ ജീവിതം നയിക്കുന്ന പ്രവീണിന് നിരവധി പെണ്‍സുഹൃത്തുക്കളുണ്ട്. റെനിയാകട്ടെ ഇതിന് വിപരീതമായ ജീവിതം നയിക്കുന്നയാളും. ഇതിനിടെ മുംബൈക്കാരിയായ ഒരു വിധവയുടെ വിവാഹാലോചന പ്രവീണിനെ തേടിയെത്തുന്നു. ഇവരെ ഒഴിവാക്കാനായി പ്രവീണ്‍ ഷെറിനെ റെനിക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു. ഇവര്‍ തമ്മില്‍ ഇടക്കിടെ കൂടിക്കാണാനുള്ള വഴിയും പ്രവീണ്‍ ഒരുക്കുന്നു. അതേസമയം റെനി ഇത് തിരിച്ചറിയുന്നുമില്ല. ഇതിനിടെയുണ്ടായ ചില അവിചാരിത സംഭവങ്ങള്‍ പ്രവീണിന്റെ ജീവിതത്തെ മാറ്റിമറിക്കുന്നു. ഇതിനിടെ ഷെറിനും റെനിയും പ്രണയത്തിലാകുകയും വിവാഹിതരാകാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. സ്വഭാവം അപ്പാടെ മാറിയ പ്രവീണ്‍ വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിക്കുന്ന വിവാഹത്തിന് സമ്മതം മൂളുന്നു. ഇതിനിടെ പ്രവീണിന്റെ ഫോണില്‍ വന്ന ഒരു വാര്‍ത്ത സിനിമയെ വീണ്ടും ഉദ്വേഗജനകമായ തലങ്ങളിലേക്ക് എത്തിക്കുന്നു.
കണ്ണൂര്‍ സ്വദേശിയായ സന്തോഷ് കെ പിയാണ് സിനിമയുടെ നിര്‍മാതാവ്. എ ജി സുകുമാരനാണ് സംവിധായകന്‍. അഭിനേതാക്കളില്‍ മിക്കവരും പുതുമുഖങ്ങളാണ്.

LIVE NEWS - ONLINE

  • 1
    51 mins ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 2
    4 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 3
    5 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 4
    6 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 5
    7 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 6
    9 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 7
    9 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 8
    9 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    10 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു