തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി സ്ഥാനം ഞാന്‍ എന്തിന് രാജിവെക്കണമെന്ന് ഉമ്മന്‍ചാണ്ടി. എന്തെങ്കിലുമൊരു വീഴ്ച എന്റെ ഭാഗത്തോ സര്‍ക്കാറിനോ ഉണ്ടായതായി പ്രതിപക്ഷത്തിന് ഇന്നേവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെന്തിന് ഞാന്‍ രാജിവെക്കണം? ഒരു ഫോണ്‍ വിളിച്ചതിന് മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറഞ്ഞ് ബഹളം കൂട്ടുന്ന പ്രതിപക്ഷമാണ് ഇവിടെയുള്ളത്. ഇന്നുച്ചക്ക് പന്ത്രണ്ടിന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തന്റെ നയം വ്യക്തമാക്കി. സോളാര്‍ അഴിമതിക്കേസില്‍ സര്‍ക്കാര്‍ നടപടികളില്‍ വന്ന വീഴ്ചവല്ലതുമുണ്ടെങ്കില് അതുചൂണ്ടിക്കാണിക്കാന് അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തു. ഇല്ലാത്തകാര്യങ്ങളാണ് പ്രതിപക്ഷം വിളിച്ചുപറയുന്നത്. … Continue reading "എന്തിന് രാജിവെക്കണം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി"