Saturday, November 17th, 2018

എം എം മണിയുടെ പ്രസ്‌താവന ഞെട്ടിപ്പിക്കുന്നത്‌: എ ബി ബര്‍ദന്‍

ന്യൂഡല്‍ഹി: രാഷ്‌ട്രീയ കൊലപാതകങ്ങള്‍ സിപിഎം നടത്തിയിട്ടുണ്ടെന്ന പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ പ്രസ്‌താവന ഞെട്ടിപ്പിക്കുന്നതാണെന്ന്‌ മുതിര്‍ന്ന സിപിഐ നേതാവ്‌ എ.ബി. ബര്‍ദന്‍ പറഞ്ഞു. മണിക്കെതിരേ നടപടിയെടുക്കണമെന്നും ബര്‍ദന്‍ ആവശ്യപ്പെട്ടു. ആദ്യമായിട്ടാണ്‌ സിപിഐ ദേശീയ നേതൃത്വം മണിയുടെ പ്രസ്‌താവനയില്‍ നിലപാട്‌ വ്യക്തമാക്കുന്നത്‌. സി പി എമ്മിനെ കൊലപാതക പാര്‍ട്ടിയായി ചിത്രികരിക്കാനാണ്‌ ചില മാധ്യമങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നതെന്നും ബര്‍ദന്‍ കുറ്റപ്പെടുത്തി. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഇത്‌ ചൂഷണം ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട്‌. പോലീസിന്‌ ആരുടെ പേര്‍ക്കും കേസെടുക്കാമെന്നും … Continue reading "എം എം മണിയുടെ പ്രസ്‌താവന ഞെട്ടിപ്പിക്കുന്നത്‌: എ ബി ബര്‍ദന്‍"

Published On:May 28, 2012 | 9:00 am

ന്യൂഡല്‍ഹി: രാഷ്‌ട്രീയ കൊലപാതകങ്ങള്‍ സിപിഎം നടത്തിയിട്ടുണ്ടെന്ന പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ പ്രസ്‌താവന ഞെട്ടിപ്പിക്കുന്നതാണെന്ന്‌ മുതിര്‍ന്ന സിപിഐ നേതാവ്‌ എ.ബി. ബര്‍ദന്‍ പറഞ്ഞു. മണിക്കെതിരേ നടപടിയെടുക്കണമെന്നും ബര്‍ദന്‍ ആവശ്യപ്പെട്ടു. ആദ്യമായിട്ടാണ്‌ സിപിഐ ദേശീയ നേതൃത്വം മണിയുടെ പ്രസ്‌താവനയില്‍ നിലപാട്‌ വ്യക്തമാക്കുന്നത്‌. സി പി എമ്മിനെ കൊലപാതക പാര്‍ട്ടിയായി ചിത്രികരിക്കാനാണ്‌ ചില മാധ്യമങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നതെന്നും ബര്‍ദന്‍ കുറ്റപ്പെടുത്തി. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഇത്‌ ചൂഷണം ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട്‌. പോലീസിന്‌ ആരുടെ പേര്‍ക്കും കേസെടുക്കാമെന്നും പോലീസിന്റെ ഇത്തരം നടപടികള്‍ക്ക്‌ താന്‍ തന്നെ ഇരയായിട്ടുണ്‌ടെന്നും ബര്‍ദന്‍ പറഞ്ഞു.
മണിയുടെ വിവാദവാക്കുകള്‍ ദേശീയ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ്‌ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നത്‌.
ഇതിന്റെ അടിസ്ഥാനത്തില്‍ മണിക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ്‌ ബര്‍ദന്റെ അഭിപ്രായം.

LIVE NEWS - ONLINE

  • 1
    7 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 2
    9 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 3
    13 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 4
    14 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 5
    15 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 6
    17 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 7
    20 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 8
    22 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 9
    22 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍