Wednesday, September 19th, 2018

ഋതുഭേദങ്ങള്‍ക്കനുസരിച്ച് കൊളസ്‌ട്രോള്‍ അളവില്‍ മാറ്റം വരുന്നു

ഋതുക്കള്‍ മാറുന്നതിനനുസരിച്ച് മനുഷ്യശരീരത്തിലെ കൊളസ്‌ട്രോള്‍ നിലയില്‍ വ്യത്യാസം വരുന്നതായി രിപ്പോര്‍ട്ട്. ബ്രസീലിലെ ഒരു കൂട്ടം ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. ശൈത്യകാലത്ത് കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നതായും വേനല്‍കാലത്ത് കുറയുന്നതായുമാണ് പുതിയ പഠനം തെളിയിക്കുന്നത്. അതേസമയം ശൈത്യകാലത്ത് ഈ കാരണം കൊണ്ട് ഹൃദയാഘാതവും പക്ഷാഘാതവും പോലുള്ള പ്രശ്‌നങ്ങള്‍ കൂടുന്നതായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഇവര്‍ പറയുന്നു. ശൈത്യകാലത്ത് ആളുകള്‍ കൂടുതല്‍ കലോറിയുള്ളതും കൊഴുപ്പടങ്ങിയതുമായ ഭക്ഷണം കഴിക്കുന്നതായിരിക്കാം ഇതിന് കാരണമെന്നും ഗവേഷകര്‍ പറയുന്നു. സൂര്യപ്രകാശം കുറയുന്നതു മൂലം വിറ്റാമിന്‍ ഡി യുടെ അലവ് കുറയുന്നതും കൊളസ്‌ട്രോള്‍ … Continue reading "ഋതുഭേദങ്ങള്‍ക്കനുസരിച്ച് കൊളസ്‌ട്രോള്‍ അളവില്‍ മാറ്റം വരുന്നു"

Published On:Apr 8, 2013 | 6:28 pm

ഋതുക്കള്‍ മാറുന്നതിനനുസരിച്ച് മനുഷ്യശരീരത്തിലെ കൊളസ്‌ട്രോള്‍ നിലയില്‍ വ്യത്യാസം വരുന്നതായി രിപ്പോര്‍ട്ട്. ബ്രസീലിലെ ഒരു കൂട്ടം ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. ശൈത്യകാലത്ത് കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നതായും വേനല്‍കാലത്ത് കുറയുന്നതായുമാണ് പുതിയ പഠനം തെളിയിക്കുന്നത്. അതേസമയം ശൈത്യകാലത്ത് ഈ കാരണം കൊണ്ട് ഹൃദയാഘാതവും പക്ഷാഘാതവും പോലുള്ള പ്രശ്‌നങ്ങള്‍ കൂടുന്നതായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഇവര്‍ പറയുന്നു. ശൈത്യകാലത്ത് ആളുകള്‍ കൂടുതല്‍ കലോറിയുള്ളതും കൊഴുപ്പടങ്ങിയതുമായ ഭക്ഷണം കഴിക്കുന്നതായിരിക്കാം ഇതിന് കാരണമെന്നും ഗവേഷകര്‍ പറയുന്നു. സൂര്യപ്രകാശം കുറയുന്നതു മൂലം വിറ്റാമിന്‍ ഡി യുടെ അലവ് കുറയുന്നതും കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.
ശൈത്യകാലത്ത് എട്ടു ശതമാനം വരെയാണ് വേനല്‍കാലത്തെ അപേക്ഷിച്ച് ലിപ്പോപ്രോട്ടീന്‍ എന്ന മോശം കൊളസ്‌ട്രോള്‍ കൂടുന്നത്. ഏതായാലും ഈ വ്യത്യാസത്തെ കുറിച്ച് കൂടുതല്‍ പഠനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകര്‍.

LIVE NEWS - ONLINE

  • 1
    1 min ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

  • 2
    1 hour ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും

  • 3
    12 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 4
    13 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 5
    14 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 6
    17 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 7
    18 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 8
    19 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 9
    20 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി