Tuesday, September 25th, 2018

ഉര്‍വശിക്കൊപ്പം പോകാന്‍ കുഞ്ഞാറ്റ വിസമ്മതിച്ചു

കൊച്ചി : ഉര്‍വശിക്കൊപ്പം പോകാന്‍ മകള്‍ കുഞ്ഞാറ്റ വിസമ്മതിച്ചു. കുഞ്ഞാറ്റയെ വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ വൈകിട്ട് നാലുവരെ ഉര്‍വശിക്കൊപ്പം വിടണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പിതാവായ മനോജ് കെ ജയന്‍ മകളുമായി രാവിലെ കുടുംബകോടതിയിലെത്തിയിരുന്നു. എന്നാല്‍ അമ്മക്കൊപ്പം പോകാന്‍ തയാറല്ലെന്ന് കുഞ്ഞാറ്റ എഴുതി നല്‍കിയതിനെ തുടര്‍ന്ന് കുട്ടിയെ ഊര്‍വശിക്കൊപ്പം അയക്കാനാകില്ലെന്ന് ജഡ്ജ് വ്യക്തമാക്കി. കൂടാതെ ഊര്‍വശി മദ്യപിച്ചിരുന്നതായും കോടതിക്ക് ബോധ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും കുടുംബകോടതി വ്യക്തമാക്കി. നേരത്തെ ഓണം ക്രിസ്മസ് അവധി ദിനങ്ങളിലും മധ്യവേനല്‍ … Continue reading "ഉര്‍വശിക്കൊപ്പം പോകാന്‍ കുഞ്ഞാറ്റ വിസമ്മതിച്ചു"

Published On:Jul 6, 2012 | 8:02 am

കൊച്ചി : ഉര്‍വശിക്കൊപ്പം പോകാന്‍ മകള്‍ കുഞ്ഞാറ്റ വിസമ്മതിച്ചു. കുഞ്ഞാറ്റയെ വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ വൈകിട്ട് നാലുവരെ
ഉര്‍വശിക്കൊപ്പം വിടണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പിതാവായ മനോജ് കെ ജയന്‍ മകളുമായി രാവിലെ കുടുംബകോടതിയിലെത്തിയിരുന്നു. എന്നാല്‍ അമ്മക്കൊപ്പം പോകാന്‍ തയാറല്ലെന്ന് കുഞ്ഞാറ്റ എഴുതി നല്‍കിയതിനെ തുടര്‍ന്ന് കുട്ടിയെ ഊര്‍വശിക്കൊപ്പം അയക്കാനാകില്ലെന്ന് ജഡ്ജ് വ്യക്തമാക്കി. കൂടാതെ ഊര്‍വശി മദ്യപിച്ചിരുന്നതായും കോടതിക്ക് ബോധ്യപ്പെട്ടു.
ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും കുടുംബകോടതി വ്യക്തമാക്കി.

നേരത്തെ ഓണം ക്രിസ്മസ് അവധി ദിനങ്ങളിലും മധ്യവേനല്‍ അവധിയിലെ 15 ദിവസവും മാസത്തിലെ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും കുട്ടിയെ ഉര്‍വശിക്കൊപ്പം അയക്കാന്‍ കുടുംബകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് സ്റ്റേ ചെയ്യണമെന്ന മനോജിന്റെ ആവശ്യത്തെ തുടര്‍ന്ന് ഞായറാഴ്ചകളില്‍ നാല് മണിക്കൂര്‍ മാത്രം കുട്ടിയെ വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ഉര്‍വശി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കുട്ടിയെ ഇന്ന് ഉര്‍വശിക്കൊപ്പം വിട്ടുനല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

അമിത മദ്യപാനത്തിന് അടിമയാണ് ഉര്‍വ്വശിയെന്നും അവര്‍ക്കൊപ്പം കുട്ടിയെ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയെ അറിയിക്കുമെന്നും കോടതി നടപടിക്ക് ശേഷം മനോജ് കെ ജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കിയ കുട്ടി തന്നെ ഇക്കാര്യം കോടതിയില്‍ നേരിട്ട് അറിയിച്ചുവെന്നും മനോജ് പറഞ്ഞു. തന്റെ മുന്‍ഭാര്യ എന്ന നിലയിലോ നടി എന്ന നിലയിലോ അല്ല, ഒരു സ്ത്രീ എന്ന നിലയില്‍ പൂര്‍ണ ബഹുമാനത്തോടെയാണ് സംസാരിക്കുകന്നത്. ഇതുവരെ തുറന്നുപറയാത്ത കാര്യമാണ് ഇപ്പോള്‍ പറയുന്നതെന്നും മനോജ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    11 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    13 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    13 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    18 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    18 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    19 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    20 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    20 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    20 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു