Wednesday, February 20th, 2019

ഉദ്ഘാടനം കേമം ; പക്ഷെ ആംബുലന്‍സുകള്‍ വട്ടം കറക്കുന്നു

കണ്ണൂര്‍ : അപകടസ്ഥലങ്ങളില്‍ ഓടിയെത്താനുദ്ദേശിച്ച് പ്രവര്‍ത്തനമാരംഭിച്ച ആംബുലന്‍സ് വാഹനത്തിന്റെ സേവനം ആളെ കറക്കുന്ന സംവിധാനമായി. ഏത് സമയത്തും ഫോണ്‍കോളുകളിലൂടെ വിവരമറിഞ്ഞ് ഓടിയെത്താനാണ് 102 നമ്പര്‍ സംവിധാനം നിലവില്‍ വന്നത്. ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലും പത്തോളം ആംബുലന്‍സുകള്‍ 102 നമ്പര്‍ സ്റ്റിക്കര്‍ ഒട്ടിച്ച് ഓടുന്നുമുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ഈ നമ്പറിലേക്ക് വിളിച്ചാല്‍ ഏതെങ്കിലും സ്ഥലത്ത് നിന്നായി ഒരു വാഹനം ആവശ്യക്കാരന് ലഭ്യമായിരിക്കുമെന്നാണ് വാഗ്ദാനം. നമ്പര്‍ പതിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ കമ്പ്യൂട്ടറില്‍ ഉള്‍പ്പെടുത്തുന്നതിനാല്‍ വാഹനം ഏത് ഭാഗത്താണ് … Continue reading "ഉദ്ഘാടനം കേമം ; പക്ഷെ ആംബുലന്‍സുകള്‍ വട്ടം കറക്കുന്നു"

Published On:Feb 10, 2012 | 8:00 am

കണ്ണൂര്‍ : അപകടസ്ഥലങ്ങളില്‍ ഓടിയെത്താനുദ്ദേശിച്ച് പ്രവര്‍ത്തനമാരംഭിച്ച ആംബുലന്‍സ് വാഹനത്തിന്റെ സേവനം ആളെ കറക്കുന്ന സംവിധാനമായി. ഏത് സമയത്തും ഫോണ്‍കോളുകളിലൂടെ വിവരമറിഞ്ഞ് ഓടിയെത്താനാണ് 102 നമ്പര്‍ സംവിധാനം നിലവില്‍ വന്നത്. ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലും പത്തോളം ആംബുലന്‍സുകള്‍ 102 നമ്പര്‍ സ്റ്റിക്കര്‍ ഒട്ടിച്ച് ഓടുന്നുമുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ഈ നമ്പറിലേക്ക് വിളിച്ചാല്‍ ഏതെങ്കിലും സ്ഥലത്ത് നിന്നായി ഒരു വാഹനം ആവശ്യക്കാരന് ലഭ്യമായിരിക്കുമെന്നാണ് വാഗ്ദാനം. നമ്പര്‍ പതിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ കമ്പ്യൂട്ടറില്‍ ഉള്‍പ്പെടുത്തുന്നതിനാല്‍ വാഹനം ഏത് ഭാഗത്താണ് ഉള്ളതെന്നും ഓടിക്കൊണ്ടിരിക്കുകയാണോ അതല്ല, നിര്‍ത്തിയിട്ടിരിക്കുകയാണോയെന്നും ബന്ധപ്പെട്ടവര്‍ക്ക് മനസിലാക്കാന്‍ കഴിയും. അങ്ങനെ നിര്‍ത്തിയിട്ട വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ഉടന്‍ വിവരം നല്‍കുകയും അവര്‍ വാഹനവുമായി ആവശ്യപ്പെട്ട സ്ഥലത്ത് എത്തുകയും ചെയ്യണമെന്നാണ് നിര്‍ദേശം. വര്‍ധിച്ചുവരുന്ന വാഹന അപകടങ്ങള്‍ കണക്കിലെടുത്താണ് ബന്ധപ്പെട്ടവര്‍ ഇത്തരമൊരു പദ്ധതിയുണ്ടാക്കിയത്.
കോഴിക്കോട് ജില്ലാ കലക്ടറുടെ കീഴിലാണത്രെ ഇതിന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ളത്. കണ്ണൂരിലെ 102 നമ്പറിന്റെ പ്രവര്‍ത്തന ഉദ്ഘാടനം കഴിഞ്ഞ ദിവസം ഒരു മന്ത്രി തന്നെയാണ് നിര്‍വഹിച്ചത്. എന്നാല്‍ ഈ പരിപാടി ജനങ്ങളെ വട്ടംകറക്കല്‍ പരിപാടിയാണെന്ന് ഇന്നലെ രാത്രി 11മണിയോടെ കണ്ണൂരിലെ ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് നേരിട്ട് ബോധ്യമായി. മുഴപ്പാലയില്‍ നിന്നും അക്രമത്തില്‍ പരിക്കേറ്റ യുവാവിനെ കണ്ണൂരില്‍ നിന്നും വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോള്‍ ബന്ധുക്കള്‍ വാഹനം കിട്ടാതെ കുഴങ്ങി. ഒടുവില്‍ പോലീസുദ്യോഗസ്ഥന്‍ തന്നെ 102ല്‍ വിളിച്ചപ്പോള്‍ രാത്രി ഓടാന്‍ ആരും തയാറില്ലെന്നാണത്രെ മറുപടി ലഭിച്ചത്. വിളിച്ച ആള്‍ ആരാണെന്ന് പറഞ്ഞപ്പോള്‍ മറുതലക്കല്‍ വേവലാതി പൂണ്ട് സംസാരിച്ചതായും വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നുമായിരുന്നുവത്രെ ഫോണ്‍ അറ്റന്റ് ചെയ്തയാള്‍ പറഞ്ഞത്. ഒടുവില്‍ പോലീസുദ്യോഗസ്ഥന്‍ ഔദ്യോഗിക വാഹനത്തില്‍ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തി അവിടെ നിര്‍ത്തിയിട്ട ആംബുലന്‍സില്‍ കൂട്ടി വരികയായിരുന്നു.
ജനങ്ങളെ കറക്കുന്ന ആംബുലന്‍സുകള്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ നടപടി കൈക്കൊണ്ടേ പറ്റൂവെന്നാണ് ഉദ്യോഗസ്ഥന്റെ അഭിപ്രായം. പോലീസുദ്യോഗസ്ഥന്റെ അനുഭവമിതാണെങ്കില്‍ സാധാരണക്കാരന്റെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. ഏത് സമയത്തും എവിടെയും മാര്‍ഗതടസമില്ലാതെ ഓടിയെത്താന്‍ ആംബുലന്‍സിന് സംവിധാനമൊരുക്കിക്കൊടുക്കുന്നത് പിന്നെ എന്തിന് വേണ്ടിയാണെന്നാണിപ്പോള്‍ ചോദ്യമുയര്‍ന്നിരിക്കുന്നത്.

LIVE NEWS - ONLINE

 • 1
  51 mins ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  3 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  4 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  6 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  7 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  9 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  11 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  11 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  11 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു