Thursday, January 17th, 2019

ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയാക്കിയില്ല : കേന്ദ്രമന്ത്രി ഹരീഷ് റാവത്ത് രാജിവെച്ചു

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്ര കൃഷി, പാര്‍ലമെന്ററികാര്യ സഹമന്ത്രി ഹരീഷ് റാവത്ത് രാജിവെച്ചതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിക്ക് ഇദ്ദേഹം രാജിക്കത്ത് അയച്ചതായി സൂചനയുണ്ട്. വിജയ് ബഹുഗുണയെ മുഖ്യമന്ത്രിയാക്കാന്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് റാവത്തിന്റെ പേരും പരിഗണനയിലുണ്ടായിരുന്നു. റാവത്തിന്റെ രാജി നേരിയ ഭൂരിപക്ഷം മാത്രമുള്ള ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് തലവേദനയായി. 70 അംഗ സഭയില്‍ പ്രതിപക്ഷമായ ബി ജെ പിയുമായി ഒരു സീറ്റിന്റെ മാത്രം വ്യത്യാസമുള്ള കോണ്‍ഗ്രസ് മൂന്ന് സ്വതന്ത്രരുടെയും ഉത്തരാഖണ്ഡ് ക്രാന്തി ദളിന്റെ ഒരു … Continue reading "ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയാക്കിയില്ല : കേന്ദ്രമന്ത്രി ഹരീഷ് റാവത്ത് രാജിവെച്ചു"

Published On:Mar 13, 2012 | 7:21 am

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്ര കൃഷി, പാര്‍ലമെന്ററികാര്യ സഹമന്ത്രി ഹരീഷ് റാവത്ത് രാജിവെച്ചതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിക്ക് ഇദ്ദേഹം രാജിക്കത്ത് അയച്ചതായി സൂചനയുണ്ട്. വിജയ് ബഹുഗുണയെ മുഖ്യമന്ത്രിയാക്കാന്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് റാവത്തിന്റെ പേരും പരിഗണനയിലുണ്ടായിരുന്നു. റാവത്തിന്റെ രാജി നേരിയ ഭൂരിപക്ഷം മാത്രമുള്ള ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് തലവേദനയായി. 70 അംഗ സഭയില്‍ പ്രതിപക്ഷമായ ബി ജെ പിയുമായി ഒരു സീറ്റിന്റെ മാത്രം വ്യത്യാസമുള്ള കോണ്‍ഗ്രസ് മൂന്ന് സ്വതന്ത്രരുടെയും ഉത്തരാഖണ്ഡ് ക്രാന്തി ദളിന്റെ ഒരു എം എല്‍ എയുടെയും പിന്തുണയോടെയാണ് ഭരണം പിടിക്കാനിറങ്ങുന്നത്. ബി എസ് പിക്ക് മൂന്ന് അംഗങ്ങളുണ്ട്.

LIVE NEWS - ONLINE

  • 1
    11 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    13 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    16 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    16 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    19 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    20 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    20 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    21 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം