Wednesday, April 24th, 2019

ഉണ്ണിത്താന്‍ വധശ്രമക്കേസ് : ക്രൈംബ്രാഞ്ച് ഡിവൈ എസ് പി അറസ്റ്റില്‍

കൊച്ചി : മാതൃഭൂമി ലേഖകന്‍ വി ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ െ്രെകം ബ്രാഞ്ച് ഡിവൈ എസ് പി അബ്ദുള്‍ റഷീദിനെ സി ബി ഐ അറസ്റ്റു ചെയ്തു. കേസിന്റെ ഗൂഢാലോചനയില്‍ പ്രധാന പങ്കുവഹിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇന്നു രാവിലെ അറസ്റ്റു ചെയ്ത അബ്ദുള്‍ റഷീദിനെ ഉച്ചതിരിഞ്ഞ് കൊച്ചി സി ജെ എം കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് രണ്ടു ദിവസത്തേക്ക് ഇയാളെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടു. പോലീസ് സര്‍വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ … Continue reading "ഉണ്ണിത്താന്‍ വധശ്രമക്കേസ് : ക്രൈംബ്രാഞ്ച് ഡിവൈ എസ് പി അറസ്റ്റില്‍"

Published On:Apr 16, 2012 | 10:50 am

കൊച്ചി : മാതൃഭൂമി ലേഖകന്‍ വി ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ െ്രെകം ബ്രാഞ്ച് ഡിവൈ എസ് പി അബ്ദുള്‍ റഷീദിനെ സി ബി ഐ അറസ്റ്റു ചെയ്തു. കേസിന്റെ ഗൂഢാലോചനയില്‍ പ്രധാന പങ്കുവഹിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇന്നു രാവിലെ അറസ്റ്റു ചെയ്ത അബ്ദുള്‍ റഷീദിനെ ഉച്ചതിരിഞ്ഞ് കൊച്ചി സി ജെ എം കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് രണ്ടു ദിവസത്തേക്ക് ഇയാളെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടു. പോലീസ് സര്‍വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റു കൂടിയാണ് പിടിയിലായ അബ്ദുള്‍ റഷീദ്. സി ബി ഐ കേസ് ഏറ്റെടുത്ത ശേഷമുള്ള ആദ്യ അറസ്റ്റാണിത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് റഷീദ്.
രാവിലെ ചോദ്യം ചെയ്യലിനായി സി ബി ഐ ഓഫീസില്‍ വിളിച്ചുവരുത്തിയ ശേഷം അഡീഷനല്‍ എസ് പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തെ കേസ് അന്വേഷിച്ച െ്രെകംബ്രാഞ്ച് സംഘം ഡിവൈ എസ് പി സന്തോഷ് നായരെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് കേസന്വേഷണം ഏറ്റെടുത്ത സി ബി ഐ കണ്ടെയ്‌നര്‍ സന്തോഷ് എന്ന ഗുണ്ടയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിരുന്നു. സന്തോഷ് നായര്‍ക്ക് പുറമെ റഷീദും ഗൂഢാലോചനയില്‍ പങ്കെടുത്തതായി കണ്ടെയ്‌നര്‍ സന്തോഷ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
മാതൃഭൂമി കൊല്ലം ബ്യുറോ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ആയ ഉണ്ണിത്താന്‍ കഴിഞ്ഞവര്‍ഷം ഏപ്രില്‍ 16 ശനിയാഴ്ച രാത്രി ഒമ്പതരയോടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകവേയാണ് ആക്രമണത്തിന് ഇരയായത്. ജില്ലയിലെ പോലീസ് ഉന്നതരും ക്വട്ടേഷന്‍ ഗുണ്ടകളും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ച് വാര്‍ത്തയെഴുതിയതിലുള്ള വിരോധമാണ് ആക്രമണത്തിനു പിന്നില്‍. ആക്രമണത്തില്‍ കാലിനും മറ്റും ഗുരുതരമായി പരിക്കേറ്റ ഉണ്ണിത്താനെ നിരവധി ശസ്ത്രക്രിയകള്‍ക്കും മറ്റും വിധേയനാക്കിയിരുന്നു.
എന്നാല്‍ താന്‍ നിരപരാധിയാണെന്ന് അറസ്റ്റിലായ ഡിവൈ എസ് പി അബിദുള്‍ റഷീദ് പറഞ്ഞു. സി ബി ഐ തന്നെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും റഷീദ് ആരോപിച്ചു.

LIVE NEWS - ONLINE

  • 1
    1 hour ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 2
    2 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 3
    2 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 4
    4 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 5
    6 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 6
    6 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

  • 7
    6 hours ago

    ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

  • 8
    7 hours ago

    തൃശൂരില്‍ രണ്ടുപേരെ വെട്ടിക്കൊന്നു

  • 9
    7 hours ago

    ഗംഭീറിന്റെ ആസ്തി 147